സിനിമ സെറ്റില്‍ ജാഫര്‍ ഇടുക്കിയുടെ വിവാഹവാര്‍ഷികാഘോഷം; ഭാര്യയ്ക്കും മകനും ഒപ്പം ആഘോഷം

Malayalilife
 സിനിമ സെറ്റില്‍ ജാഫര്‍ ഇടുക്കിയുടെ വിവാഹവാര്‍ഷികാഘോഷം; ഭാര്യയ്ക്കും മകനും ഒപ്പം ആഘോഷം

സിനിമാമേഖല സജീവമായതോടെ പലതാരങ്ങളും തങ്ങളുടെ ജന്മദിനവും വിവാഹവാര്‍ഷികവുമൊക്കെ സിനിമാസെറ്റുകളിലാണ് ആഘോഷിക്കാറ്. ഇപ്പോള്‍ നടന്‍ ജാഫര്‍ ഇടുക്കിയുടെ 25ാം വിവാഹവാര്‍ഷികം സിനിമാ സെറ്റില്‍ ആഘോഷമാക്കിയിരിക്കുകയാണ്. 'ഗാന്ധി സ്‌ക്വയര്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്. 

ഭാര്യ സിമി, മകന്‍ മുഹമ്മദ് അന്‍സാഫ് എന്നിവര്‍ സെറ്റില്‍ എത്തിയിരുന്നു. നാദിര്‍ഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ഇവിടെ വച്ച് ആഘോഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ജാഫര്‍ ഇടുക്കി പറയുന്നു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പാലായില്‍ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.  അമര്‍ അക്ബര്‍ അന്തോണി സിനിമയിലെ ടെക്നിക്കല്‍ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്.  ചലച്ചിത്ര താരം അരുണ്‍ നാരായണിന്റെ പ്രൊഡക്ഷന്‍ ഹൗസാണ്  ചിത്രം നിര്‍മിക്കുന്നത്.

Read more topics: # jaffar idukki,# 25th wedding,# anniversary
jaffar idukki 25th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES