പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ റിലീസാകാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ അനിയന്‍ പൃഥിയെക്കുറിച്ച് ഇന്ദ്രജിത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രമാണ് ലൂസിഫര്‍, മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്തും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൃഥിരാജിനെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സുര്യനു താഴെയുളള എന്തിനെക്കുറിച്ചും പൃഥ്വിരാജിന് അറിവുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. നല്ല പോലെ വായിക്കുന്ന ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ കയ്യില്‍ എപ്പോഴും പുസ്തകം ഉണ്ടാകുമെന്നും നന്നായി വായിക്കുന്ന കാരണം എല്ലാ വിഷയത്തെക്കുറിച്ചും പൃഥ്വിരാജിന് അറിവുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു.
തന്റെ അനിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനും ഭാഗമാകണമെന്ന് പറയുമ്പോള്‍ എങ്ങിനെയാണ് വേണ്ടെന്നു പറയുന്നതെന്നും ഇന്ദ്രജിത്ത് ചോദിക്കുന്നു. ചിത്രത്തിലുട നീളമുളള കഥാപാത്രമല്ലെങ്കിലും വളരെ പ്രാധാന്യമുളള വേഷമാണെന്നും താരം പറയുന്നു. ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. എന്താണ് തനിക്ക് വേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു. മറ്റുള്ള സംവിധായകരെപ്പോലെ തിരക്കഥ നോക്കേണ്ടി വന്നിട്ടില്ല. ഓരോ കഥാപാത്രങ്ങളുടെ പേരും അവരുടെ സംഭാഷണവും വരെ പൃഥ്വിക്ക് മനഃപാഠമായിരുന്നു.
ഓരോ സീനുകളിലും എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നുവരെ പൃഥ്വിരാജ് പറഞ്ഞുതരും എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. തന്നോടു മാത്രമല്ല എല്ലാ നടന്മാരോടും താരം അങ്ങനെ തന്നെയായിരുന്നു. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ വളരെയധികം സഹകരിച്ചിരുന്നുവെന്നും രാജു പറയുന്നതെല്ലാം അദ്ദേഹം വ്യക്തമായി കേള്‍ക്കുമായിരുന്നുവെന്നും താരം പറയുന്നു. ചെറുപ്പം മുതല്‍ തന്നെ കയ്യില്‍ എപ്പോഴും പുസ്തകം കൊണ്ടു നടക്കുന്ന പ്രകൃതക്കാരനാണ് രാജു. വായിക്കുന്നതായിരുന്നു പൃഥ്വിയുടെ പ്രധാന വിനോദം. താനും വായിക്കുമെന്നും എന്നാല്‍ പൃഥ്വിയുടെ അത്രത്തോളം ഇല്ലെന്നും താരം പറയുന്നു. ഇനിയും കൂടുതല്‍ പഠിക്കണം എന്നാഗ്രഹിക്കുന്ന ആളാണ് പൃഥ്വി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സംവിധാനത്തെക്കുറിച്ചും, ക്യാമറ ടെക്‌നിക്കിനെ കുറിച്ചും അറിയാന്‍ തുടങ്ങി. അങ്ങനെ നേടിയെടുത്ത അറിവെല്ലാം ആദ്യ സിനിമയില്‍ കാണാനാവുമെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു. കൊമേഷ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. കൂടാതെ മുരളി ഗോപിയുടെ തിരക്കഥയായതിനാല്‍ ശക്തമായ ഉള്ളടക്കവും ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.