രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' നിരവധി റീഷെഡ്യൂളുകള്‍ക്ക് ശേഷം റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പിരീഡ് ഡ്രാമയായി എത്തിയ 'തുറമുഖം' കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് തുറമുഖത്തിലേതെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ നടിയുടെ ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും താരത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ പൂര്മിമയുടെ കഥാപാത്രത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 'കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം അവര്‍ കാഴ്ചവെക്കുമ്പോള്‍ അതേ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. അഭിനന്ദനം ഉമ്മാ 'എന്നാണ് ഇന്ദ്രജിത്ത് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി ആരാധകരും പോസ്റ്റിനു താഴെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുണ്ട്.
സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എല്ലാവര്ക്കും നന്ദി പറഞ്ഞ് പൂര്‍ണിമയും എത്തി.Tank you ??????Grateful to every one ,to every moment ?Love and peace to all ?? -ചിത്രങ്ങള്‍ക്കൊപ്പം പൂര്‍ണിമ കുറിച്ചു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ എത്തിച്ചത്.
2019 ല്‍ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുറമുഖം റിലീസിനെത്തിയത്. നിവിന്‍ പോളി, ജോജു ജോര്‍ജ്, അര്ജുന് അശോകന്, നിമിഷ സജയന്, ദര്‍ശന രാജേന്ദ്രന് , ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.