ബോളിവുഡ് താരം ഇലിയാന ഡിക്രൂസ് ിനെ ദക്ഷിണേന്ത്യയില്‍ സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക്. അഡ്വാന്‍സ് നല്‍കിയിട്ടും ഡേറ്റ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും ആരോപിച്ച് ഒരു തമിഴ് നിര്‍മ്മാതാവ് ഇലിയാനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. വിഷയം ഫിലിം ചേംബറിന് മുന്‍പാകെ എത്തിയതോടെയാണ് 4 ഭാഷകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഇലിയാന ഡിക്രൂസിനെ ഏജന്‍സി വിലക്കിയത്.
എന്നാല്‍ വിലക്ക് സംബന്ധിച്ച് നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് ബച്ചനൊപ്പം 'ദി ബിഗ് ബുള്‍' എന്ന ചിത്രത്തിലാണ് ഇലിയാന അവസാനമായി അഭിനയിച്ചത്. കൂടാതെ, രണ്‍ദീപ് ഹൂഡയ്ക്കൊപ്പമുള്ള 'അണ്‍ഫെയര്‍ ആന്‍ഡ് ലൗലി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. റിലീസിന് തയ്യാറെടുക്കുന്നുമുണ്ട്.'സബ് ഗജബ്' എന്ന ഗാനത്തിലൂടെയാണ് ഇല്യാന വാര്‍ത്തകളില്‍ ഇടം നേടിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഒട്ടനവധി സിനിമകളില്‍ ഇല്യാന അഭിനയിച്ചു കഴിഞ്ഞു. മുംബൈയില്‍ ജനിച്ച താരം വളര്‍ന്നതും പഠിച്ചതും ഗോവയിലാണ്
2006-ല്‍ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇല്യാന ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. അതേസമയം മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയര്‍ പുരസ്ക്കാരവും അന്ന് ഇല്യാന നേടിയിരുന്നു.
തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇല്യാന. പോക്കിരി (2006), ജല്‍സ (2008), കിക്ക് (2009), ജുലായ് (2012) എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലൂടെ അവര്‍ തെന്നിന്ത്യയില്‍ നിറസാനിദ്ധ്യമായി.തമിഴ് സിനിമയില്‍ കേഡി (2006), ശങ്കറിന്റെ നന്ബന് (2012) എന്നീ ചിത്രങ്ങളില്‍ ഇല്യാന അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ അനുക്രഗ് ബസുവിന്റെ ബര്‍ഫി എന്ന ചിത്രത്തിലൂടെ ഡിക്രൂസ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അവര്‍ മെയിന്‍ തേരാ ഹീറോ (2014), റസ്റ്റം (2016), ബാഡ്ഷാഹോ (2017), റെയ്ഡ് (2018) എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു