Latest News

2022ല്‍ ഏറ്റവും മികച്ച ഉദ്ഘാടകയ്ക്കുള്ള അവാര്‍ഡ് ഹണി റോസിന്;അമ്മ തുണി ഉണക്കാന്‍ വലിച്ചു കെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ച നടി; തന്റെ പേജിലൂടെ തനിക്കെതിരെ വരുന്ന ഇഷ്ട ട്രോളുകള്‍ പ്ങ്ക് വച്ച് നടി; കമന്റുകളുമായി ആരാധകരും

Malayalilife
2022ല്‍ ഏറ്റവും മികച്ച ഉദ്ഘാടകയ്ക്കുള്ള  അവാര്‍ഡ് ഹണി റോസിന്;അമ്മ തുണി ഉണക്കാന്‍ വലിച്ചു കെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ച നടി; തന്റെ പേജിലൂടെ തനിക്കെതിരെ വരുന്ന ഇഷ്ട ട്രോളുകള്‍ പ്ങ്ക് വച്ച് നടി; കമന്റുകളുമായി ആരാധകരും

ഈ അടുത്തകാലത്തായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നടി ഹണി റോസ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. ഇതോടെ ഹണി റോസിനെതിരെ ട്രോളുകളും സജീവമായി. ഇപ്പോളിതാ തന്നെ ട്രോളുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 

തനിക്കെതിരെ വരുന്ന ട്രോളുകളെ വളരെ പോസിറ്റീവ് ആയി കാണുന്ന ഹണി റോസിനെ അഭിനന്ദിച്ചുകൊണ്ടും ഒട്ടേറെപ്പേര്‍ എത്തിയിട്ടുണ്ട്.ഒരു ദിവസം ഏറ്റവും കൂടുതല്‍ കത്രിക എടുക്കുന്നത് ആരാണെന്നും, അമ്മ തുണി ഉണക്കാന്‍ വലിച്ചു കെട്ടിയ വള്ളി കത്രിക കൊണ്ട് മുറിച്ചു എന്നുമൊക്കെയുള്ള ട്രോളുകളാണ് ഹണി പങ്കുവച്ചത്. ഹണിയുടെ പോസ്റ്റിനടിയിലും നിരവധി ട്രോളുകള്‍ കമന്റുകളായി എത്തുന്നുണ്ട് .

2022-ല്‍ ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാര്‍ഡ് ഹണി റോസിന് തന്നെ നല്‍കണം എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്തു ജീവിക്കും എന്നാണ് പ്രേക്ഷകപക്ഷം. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഉദ്ഘാടന ചിത്രങ്ങളെ ട്രോളന്മാര്‍ കണക്കിന് കളിയാക്കിയിട്ടുണ്ട്. എന്നെ ട്രോളാന്‍ മറ്റാരും വേണ്ട എന്ന രീതിയിലാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകള്‍ ലഭിക്കുന്നത്.

 

Read more topics: # ഹണി റോസ്.
honey rose share her troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES