Latest News

കീപ് സ്മൈലിങ് എന്ന അടിക്കുറിപ്പോടെ ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കു വച്ച് റോബിന്‍ രാധാകൃഷ്ണന്‍; ഇരുവരെയും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം പങ്ക് വച്ച്  ആരാധകരും

Malayalilife
 കീപ് സ്മൈലിങ് എന്ന അടിക്കുറിപ്പോടെ ഹണി റോസിനൊപ്പമുള്ള ചിത്രം പങ്കു വച്ച് റോബിന്‍ രാധാകൃഷ്ണന്‍; ഇരുവരെയും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം പങ്ക് വച്ച്  ആരാധകരും

ബിഗ് ബോസ്സ് അവസാനിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും  ഇന്നും വളരെയധികം  പ്രേക്ഷക സ്വീകാര്യതയാണ് ഡോ റോബിന്‍ രാധാകൃഷ്ണനുളളത്. നാലാം സീസണ്‍ ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് റോബിനിലൂടെ  ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷോയിലെ ഗെയിമുകളില്‍ ഒക്കെ അധികം തിളങ്ങാന്‍ കഴിയാതിരുന്ന റോബിന് എങ്ങനെ എത്രയധികം ആരാധകരെ ലഭിച്ചു എന്നത് പ്രേക്ഷകര്‍ ആദ്യമൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റുളള മത്സരാര്‍ത്ഥികളില്‍ നിന്നും റോബിനെ വ്യത്യസ്തമാക്കിയത് താരത്തിന്റെ ക്യാരക്ടര്‍ തന്നെയായിരുന്നു. 

100 ദിവസത്തെ മത്സരദിനങ്ങളില്‍  എഴുപത് ദിവസം മാത്രമാണ് റോബിന്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായ പ്രശസ്തി തന്നെയാണ്  താരം നേടിയെടുത്തത്.

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തിയതിന്റെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍  ചിലപ്പോള്‍ റോബിനും ഒപ്പം നടി ഹണി റോസുമാകും മുന്‍പില്‍.  നിരവധി വേദികളിലാണ് ഇവര്‍ ഉദഘാടകരായി ആരാധകര്‍ക്കു മുന്നില്‍  എത്തിയത്. ചിലയിടങ്ങളില്‍ ഇവര്‍ ഒരുമിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ, ഇവര്‍ ഒന്നിച്ചുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്.

റോബിനാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹണി റോസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. കീപ് സ്മൈലിങ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം ഇപ്പോഴിതാ  വൈറലായി മാറിയിരിക്കുകയാണ്. രണ്ടു പേരും പുഞ്ചിരിയോടെയാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

റോബിന്റെ ചിരിയെ പുകഴ്ത്തി ധാരാളം കമന്റുകള്‍ വരുന്നുണ്ട്. 'ഡോക്ടര്‍ റോബിന്‍ മച്ചാന്റെ ചിരിയാണ് നമ്മളെ എല്ലാവരെയും തളര്‍ത്തി കളയുന്നത് അത് അല്ലെ ശരി' എന്നാണ് ഒരു ആരാധകന്‍  കമന്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഇരുവരെയും ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ കാണണം എന്ന ആഗ്രഹവും ആവശ്യവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഉദ്ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്‌ക്രീനിലും കാണാന്‍ കഴിയട്ടെ', 'ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്തത് ഇവരാകും'. 'രണ്ടു പേരുടെയും ചിരി. രണ്ടുപേരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയട്ടെ', 'ട്രോളന്മാരുടെയും ഡിഗ്രെഡര്‍സസിന്റെയും ഇപ്പോഴത്തെ ഇരകള്‍' എന്നിങ്ങനെ  നിരവധി കമന്റുകളാണ് താരങ്ങളുടെ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. നല്ല കോമ്പിനേഷന്‍, ബെസ്റ്റ് കപ്പിള്‍, ഒരു സിനിമയ്ക്ക് പറ്റിയ ജോഡികളാണ് എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

 

honey rose WITH dr robiN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES