Latest News

പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് ഹരീഷ് കണാരന്‍; കോഴിക്കോട് താരം പണിതത് രാജകീയ പ്രൗഡി വിളിച്ചോതുന്ന ഭവനം; വീഡിയോ പങ്ക് വച്ച് നടന്‍

Malayalilife
 പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ച് ഹരീഷ് കണാരന്‍; കോഴിക്കോട് താരം പണിതത് രാജകീയ പ്രൗഡി വിളിച്ചോതുന്ന ഭവനം; വീഡിയോ പങ്ക് വച്ച് നടന്‍

ലയാള സിനിമയിലും മിമിക്രി, സ്‌കിറ്റ് രംഗത്തും നിറഞ്ഞുനില്‍ക്കുകയും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ഹരീഷ് കണാരന്‍, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന താരം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലില്‍ ജാലിയന്‍ കണാരന്‍ എന്ന വേഷപ്പകര്‍ച്ചയിലൂടെ ആണ് മലയാളീ മനസ്സില്‍ സ്ഥാനം പിടിച്ചത്. 

തുടര്‍ന്ന് നിരവധി സിനിമകളാണ് താരത്തെ തേടി എത്തിയതും. താരത്തിന്റെ കോഴിക്കോടന്‍ ശൈലിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, കോഴിക്കോട് പുതിയൊരു വീട് സ്വന്തമാക്കിയ സന്തോഷം പങ്കിടുകയാണ് ഹരീഷ്. വീടിന്റെ ചിത്രവും ഹരീഷ് ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളീയ സ്റ്റൈലിലുള്ള പഴയ തറവാടുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് വീടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പലരും കോടികള്‍ വിലയുള്ള കോണ്‍ക്രീറ്റ് സൗധങ്ങളും വില്ലകളും ഫ്ളാറ്റുകളും എല്ലാം വാങ്ങുന്ന കാലത്താണ് സ്വന്തം നാട്ടില്‍ തന്നെ പഴമയില്‍ ഉറച്ചു നില്‍ക്കുന്ന വീട് ഹരീഷ് പണികഴിപ്പിച്ചിരിക്കുന്നത്. എന്തായാലും ഹരീഷിന്റെ പുതിയ വീട് താരങ്ങള്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു. വേറിട്ടകാലത്ത് വേറിട്ട ശൈലിയില്‍ വീട് നിര്‍മ്മിക്കുവാന്‍ കാണിച്ച ഹരീഷിന്റെ മനസിനെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോള്‍. വീടിന്റെ അകത്തളങ്ങളും പഴമയുടെ പ്രൗഢിയില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലെ പെരുമണ്ണയാണ് ഹരീഷിന്റെ ജന്മ ദേശം.  രാമചന്ദ്രമേനോന്‍, സരോജിനി ദമ്പതികളുടെ ഏക മകന്‍ കൂടിയാണ് ഹരീഷ്. ഹരീഷ് തന്റെ  രണ്ടാം ക്ലാസ്സ് പഠന സമയത്താണ് അമ്മയുടെ വേര്‍പാട്. തുടര്‍ന്ന് താരത്തിന്റെ അച്ഛന്‍ രാമചന്ദ്രന്‍ രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തിരുന്നു  കുറേക്കാലം മാങ്കാവുള്ള അമ്മാവന്റെ വീട്ടിലായിരുന്നു താമസം എങ്കിലും പിന്നീട് അച്ഛന്‍ രണ്ടാനമ്മയുടെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയില്‍ ഒക്കെ പരീക്ഷിക്കാറുള്ള താരത്തിന്റെ അഭിനയത്തിലെ ഗുരു എന്ന് പറയുന്നത് നാടകരംഗത്തുനിന്ന് പിന്നീട് സിനിമയിലെത്തി തിളങ്ങിയ ഹരീഷ് പേരടി തന്നെയാണ്. കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍  പഠിക്കുമ്പോള്‍ അദ്ദേഹം പഠിപ്പിച്ച നാറ്റം എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.  നടന്‍ ദിലീപിന്റെ കടുത്ത ആരാധകന്‍ കൂടിയായ താരം  ദിലീപിന്റെ ശബ്ദം എല്ലാം അനുകരിക്കുകയും ചെയ്തിരുന്നു.

മിമിക്രിയും നാടകവുമായി നടക്കുന്നതിനിടയിലാണ് ഹരീഷ് സിനിമയുടെ ലോകത്തെത്തി ചേരുന്നത്. ഇന്ന് മലയാളസിനിമയിലെ ഹാസ്യനടന്മാരില്‍ ശ്രദ്ധേയനാണ് ഹരീഷ്. സ്‌കൂള്‍ കാലഘട്ടത്തിലാണ് ഹരീഷ് മിമിക്രി വേദികളില്‍ സജീവമാകുന്നത്.ചങ്ങാതിമാരായ ദേവരാജന്‍, നിര്‍മല്‍ പാലാഴി, വിനോദ് കോവൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വി ഫോര്‍ കാലിക്കറ്റ് എന്ന ടീം ഉണ്ടാക്കിയതാണ് ഹരീഷിന്റെ ജീവിതത്തില്‍ നിമിത്തമായത്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയിലൂടെ ഈ ടീം ശ്രദ്ധ നേടി. ഹരീഷിന്റെ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിന്റെ പ്രശസ്തി തന്നെയാണ് ഹരീഷിന് സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നത്. ഉത്സാഹകമ്മിറ്റി, സപ്തമശ്രീ തസ്‌ക്കര, നീന, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, മരുഭൂമിയല്‍ ആന, അച്ഛാദിന്‍, കുഞ്ഞിരാമയാണം, ഡാര്‍വ്വിന്റെ പരിണാമം, സാള്‍ട്ട് മാംഗോ ട്രീ, റ്റു കണ്‍ട്രീസ്, കലി, കിംഗ് ലയര്‍, വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍, ഗോധ, ഇട്ടിമാണി, ഗാനഗന്ധര്‍വ്വന്‍, സൂഫിയും സുജാതയും, കേശു ഈ വീടിന്റെ നാഥന്‍, കള്ളന്‍ ഡിസൂസ, മേ ഹൂം മൂസ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

 

hareesh kanaran new house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES