തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്വാനി വിവാഹിതയാവുന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നെങ്കിലും നടിയുടെ വരനെ സംബന്ധിച്ച് വിവരം ലഭ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരന് മുംബൈയിലെ പ്രമുഖ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണെന്ന വിവരം പുറത്ത് വ്ന്നിരുന്നു. ഇപ്പോളിതാ തന്റെ വരനെ ഹന്‍സിക തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ താരത്തിന്റെ വിവാഹ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് .ഈഫല്‍ ഗോപുരത്തിന് മുന്പില് വച്ച് സുഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. 'ഇപ്പോഴും എപ്പോഴും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.താരങ്ങളായ ഖുശ്ബു,അനുഷ്ക ഷെട്ടി, വരുണ്‍ ധവാന് തുടങ്ങിയ അനവധി പേര് ആശംസകളുമായി എത്തിയിട്ടുണ്ട്.
അടുത്തമാസം രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാവും. ഡിസംബര്‍ മൂന്നിന് മെഹന്ദി-സംഗീതാഘോഷവും നാലിന് ഹാല്‍ദിയും തൊട്ടടുത്ത ദിവസം വിവാഹവും നടക്കും. ഇരുവരുടെയും കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'മൈ നെയിം ഈസ് ശ്രുതി' ആണ് ഹന്‍സികയുടെ പുതിയ ചിത്രം. 'വില്ലന്‍' എന്ന മലയാള ചിത്രത്തിലും പ്രധാന കഥാപാത്രത്തെ ഹന്‍സിക അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളൈ, എങ്കെയും കാതല്‍,വേലായുധം,സിങ്കം 2 എന്നിവയാണ് താരത്തിന്റെ പ്രധാന തമിഴ് ചിത്രങ്ങള്‍.