Latest News

സ്റ്റുഡിയോയില്‍ വച്ച് അതിക്രമം നേരിട്ടു;സുരക്ഷിതമെന്ന് കരുതിയിരുന്ന സ്ഥലം അതിക്രമത്തിന്റെ ഇടമായി മാറി; പീഡനം അയാള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി; അതിക്രമത്തിന് ശേഷം തമിഴ് സിനിമാ മേഖല വിട്ട് ഋഷികേശിലേക്ക് താമസം മാറ്റി; സംഗീത സംവിധായകനെതിരെ ഗായികയുടെ ഗുരുതര വെളിപ്പെടുത്തല്‍ 

Malayalilife
 സ്റ്റുഡിയോയില്‍ വച്ച് അതിക്രമം നേരിട്ടു;സുരക്ഷിതമെന്ന് കരുതിയിരുന്ന സ്ഥലം അതിക്രമത്തിന്റെ ഇടമായി മാറി; പീഡനം അയാള്‍ ക്യാമറയില്‍ പകര്‍ത്തി പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി; അതിക്രമത്തിന് ശേഷം തമിഴ് സിനിമാ മേഖല വിട്ട് ഋഷികേശിലേക്ക് താമസം മാറ്റി; സംഗീത സംവിധായകനെതിരെ ഗായികയുടെ ഗുരുതര വെളിപ്പെടുത്തല്‍ 

പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണന്‍ രംഗത്ത്. ഏഴ് വര്‍ഷം മുമ്പ് താന്‍ കൂടെ ജോലി ചെയ്ത പ്രശസ്തനായ ഒരു തമിഴ് സംഗീത സംവിധായകന്‍ തന്നെ ലൈംഗികമായും സാമ്പത്തികമായും മാനിസികമായും പീഡിപ്പിച്ചെന്നാണ് ഗായികയുടെ പരാതി.

ആരോപണവിധേയനായ വ്യക്തിയുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താതെ 'മദ്രാസിലെ എപ്സ്റ്റീന്‍' എന്ന് ഇയാളെ വിശേഷിപ്പിച്ച സ്വാഗത, അയാള്‍ ഒരു 'സീരിയല്‍ അബ്യൂസര്‍' ആണെന്നും നിരവധി പെണ്‍കുട്ടികള്‍ അയാളുടെ കെണിയില്‍ പെട്ടെന്നും അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാഗത താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഗീത സംവിധായകന്‍ സ്റ്റുഡിയോയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഗായിക ആരോപിച്ചു. മറ്റു പെണ്‍കുട്ടികളുടെ അടുക്കല്‍ ഇന്നും ഇതൊക്കെ തുടരുന്നുണ്ടെന്നും സ്വാഗത കൃഷ്ണന്‍ ആരോപിച്ചു.

ചെന്നൈയിലെ സംഗീത സംവിധായകന്റെ സ്റ്റുഡിയോയില്‍ വച്ചാണ് ഈ നടക്കുന്ന സംഭവങ്ങള്‍ നടന്നത്. സുരക്ഷിതമെന്ന് കരുതിയ ഈ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, പീഡിപ്പിക്കുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താന്‍ ഇവയിലെ ദൃശ്യങ്ങള്‍ സംഗീത സംവിധായകന്‍ ഉപയോഗിച്ചിരുന്നതായും സ്വാഗത ആരോപിച്ചു.

സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് സ്ത്രീകളും തനിക്ക് മെസജ് അയച്ചതായി ഗായിക പറഞ്ഞു. പീഡനം നടന്ന സമയത്ത് അഭിഭാഷകരേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും ഭയം കാരണം ഔദ്യോഗികമായി പരാതി നല്‍കിയില്ല.

ഒമ്പത് വര്‍ഷം നീണ്ട പ്രണയബന്ധം തകര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്താണ് ഇയാള്‍ അടുക്കുന്നത്. ആദ്യം ഒരു വഴികാട്ടിയെപ്പോലെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് വൈകാരികമായി അടിമയാക്കി പീഡിപ്പിക്കുകയുമായിരുന്നു. ജോലി ചെയ്തതിന് ശമ്പളം നല്‍കിയിരുന്നില്ല. തന്റെ വസ്തു വിറ്റു കിട്ടിയ പണം പല ആവശ്യങ്ങള്‍ക്കായി കൈവശപ്പെടുത്തി. ഭാര്യയ്ക്ക് ഐഫോണ്‍ വാങ്ങിക്കൊടുത്തത് പോലും തന്റെ പണം ഉപയോഗിച്ചാണ്.

തനിക്കു വേണ്ടി പാടാന്‍ വരുന്ന ചെറിയ പെണ്‍കുട്ടികളെ ദുരുദ്ദേശ്യത്തോടെയാണ് ഇയാള്‍ നോക്കാറുണ്ടായിരുന്നതെന്നും, സ്വതന്ത്ര സംഗീതജ്ഞരെയും മറ്റ് ദുര്‍ബലരായ സ്ത്രീകളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്വാഗത ആരോപിക്കുന്നു.

സ്റ്റുഡിയോയ്ക്കുള്ളില്‍ താന്‍ നേരിട്ട അനുഭവത്തിന്റെ ആഘാതം വലുതായിരുന്നു. സിനിമാ-സംഗീത കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതേ തുടര്‍ന്നാണ് ചെന്നൈ വിട്ട് ഋഷികേശിലേക്ക് താമസം മാറിയതെന്നും അവര്‍ പറഞ്ഞു.

താന്‍ മാത്രമല്ല ഇയാളുടെ ഇരയെന്നും കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വാഗത വ്യക്തമാക്കി. അതേസമയം, ജി.വി. പ്രകാശ് കുമാര്‍, ജിബ്രാന്‍, ഡി. ഇമ്മന്‍, അനിരുദ്ധ് രവിചന്ദര്‍ എന്നിവരെല്ലാം താന്‍ ആരാധിക്കുന്നവരാണെന്നും സ്വാഗത പ്രശംസിച്ചു.

'ശിവശങ്കരി ടോക്സ്' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്റ്റുഡിയോയില്‍ വരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ രഹസ്യമായി റിക്കോര്‍ഡ് ചെയ്ത് കാണുന്നത് അയാള്‍ക്കൊരു ഹോബി പോലെയായിരുന്നു. സ്വതന്ത്രരായ സ്ത്രീകളെയാണ് അയാള്‍ ലക്ഷ്യമിടുന്നതെന്നും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുമെന്നതടക്കം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വാ?ഗത നടത്തിയത്.

15 വര്‍ഷം സിനിമ മേഖലയില്‍ സജീവമായിരുന്ന താരമാണ് സ്വാഗത കൃഷ്ണന്‍. സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന സ്വാഗത തമിഴില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ 'ബാച്ചിലര്‍' എന്ന സിനിമയിലെ 'കാതല്‍ കണ്‍മണി', 'കാട്രിന്‍ മൊഴി' എന്ന സിനിമയിലെ 'ഡേര്‍ട്ടി പൊണ്ടാട്ടി' തുടങ്ങി നിരവധി ഗാനങ്ങള്‍ സ്വാഗത കൃഷ്ണന്‍ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗം വിട്ട സ്വാഗത കൃഷ്ണ കുറച്ചു വര്‍ഷങ്ങളായി ഋഷികേശില്‍ ബിസിനസ് ചെയ്യുകയാണ്.

sexual harassment allegations against prominent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES