തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചിരഞ്ജീവി. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. എറ്റവും കൂടുതല്‍ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നൃത്ത ചുവടുകള്‍ വെച്ച നായകനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലാണ് ചിരംഞ്ജീവി ഇടം പിടിച്ചിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പ്രതിനിധി റെക്കോര്‍ഡ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. ചടങ്ങില്‍ ബോളിവുഡ് താരം അമീര്‍ഖാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങളില്‍ ഡാന്‍സ് കളിച്ച താരം എന്ന നിലയിലാണ് ഇദ്ദേഹത്തിന് ഈ ബഹുമതി ലഭിച്ചത്. 156 സിനിമകളിലെ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ വെച്ചതാണ് ചിരഞ്ജീവിയെ റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോര്‍ഡിന്റെ സാക്ഷ്യപത്രം കൈമാറി. ചിരഞ്ജീവി അഭിനയിച്ച ആദ്യ ചിത്രം റിലീസ് ചെയ്തതിന്റെ 46 -ാം വാര്‍ഷികമായ സെപ്റ്റംബര്‍ 22 ന് തന്നെയാണ് താരത്തിന് പുതിയ റെക്കോര്‍ഡും ലഭിച്ചത്. 1978 ലായിരുന്നു ചിരഞ്ജീവിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്.
2024 സെപ്റ്റംബര്‍ ഇരുപതാം തീയതി ആയിരുന്നു ഈ പുരസ്‌കാരം ഇദ്ദേഹത്തിന് കൈമാറിയത്. ഇത്തരത്തില്‍ ഒരു അംഗീകാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഈ ബഹുമതി സ്വീകരിച്ചുകൊണ്ട് ഇദ്ദേഹം പറഞ്ഞത്.
ഡാന്‍സ് തന്റെ സിനിമ കരിയറിലെ അഭിവാജ്യ ഘടകം ആയി മാറി എന്നും അത് പലര്‍ക്കും ഒരു പ്രചോദനമായി എന്ന് കരുതുന്നു എന്നുമാണ് ചിരഞ്ജീവി ഈ ബഹുമതി ലഭിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഇതുപോലെ ഒരു മുഹൂര്‍ത്തത്തില്‍ ഇദ്ദേഹത്തിനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനം ഉണ്ട് എന്നും ആമിര്‍ഖാന്‍ പറയുന്നു. ഇതുകൂടാതെ തെലുങ്ക് ജനതയ്ക്ക് അഭിമാനകരമായ ഒരു നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി രേവന്ത് റെഡി അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.