ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടി; അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ച് മഞ്ജു വാര്യര്‍; ഗിരിജ മാധവന്റെ നിലാവെട്ടം പ്രകാശനം പ്രകാശനം ചെയ്ത് സത്യന്‍ അന്തിക്കാട്

Malayalilife
 ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടി; അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ച് മഞ്ജു വാര്യര്‍; ഗിരിജ മാധവന്റെ നിലാവെട്ടം പ്രകാശനം പ്രകാശനം ചെയ്ത് സത്യന്‍ അന്തിക്കാട്

ലയാള സിനിമ ആരാധകരുടെ മനസ്സില്‍ എക്കാലവും സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാര്യര്‍.അഭിനയ ജീവിതത്തില്‍ നിന്ന് ഏറെ നാളത്തെ ഇടവേള എടുത്തിരുന്ന മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പിന്നീട് തിരിച്ചുവന്നതിനുശേഷം നിരവധി ചിത്രങ്ങളിലൂടെ തന്റെ കരിയര്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ജീവിതത്തിലെ പലതരത്തിലുള്ള പ്രശ്‌ന ഘട്ടങ്ങളിലും അമ്മ നല്‍കിയ പിന്തുണയെക്കുറിച്ച് മഞ്ജു പലപ്പോഴും പറയാറുണ്ട്.മഞ്ജുവിനെ പോലെ തന്നെ കലാരംഗത്തും ഏറെ താല്പര്യമുള്ള അമ്മ ഗിരിജ അടുത്തിടെ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച വാര്‍ത്ത മഞ്ജു പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ അമ്മയുടെ പുസ്തക പ്രകാശനത്തെ കുറിച്ചും താരം പങ്ക് വച്ചിരിക്കുകയാണ്.  സത്യന്‍ അന്തിക്കാടാണ് മഞ്ജുവിന്റെ അമ്മ ഗിരിജയുടെ നിലാവെട്ടം പ്രകാശനം ചെയ്തത്. അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായി ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് മഞ്ജുവും മധുവും. അമ്മ ശരിക്കും എഴുത്തുകാരിയായി മാറിയതിന്റെ സന്തോഷമായിരുന്നു ഇരുവരും പങ്കുവെച്ചത്. ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയായ അമ്മ നല്ലൊരു എഴുത്തുകാരി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍പ് മഞ്ജുവും മധുവും പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു അമ്മയുടെ എഴുത്തുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എഴുതുമായിരുന്നു എന്ന് അമ്മ പറഞ്ഞത് വെറുതെയായിരുന്നില്ലെന്ന് മനസിലാക്കിയത് അപ്പോഴാണ്.

അമ്മയെ കുറിച്ചും എഴുത്തിനെ കുറിച്ചും മഞ്ജു പറഞ്ഞത് ഇങ്ങനെ.. 'കൊവിഡ് കാലത്താണ് അമ്മയുടെ എഴുത്തിനെക്കുറിച്ച് ഞങ്ങള്‍ മനസിലാക്കുന്നത്. അമ്മയൊരു കുറിപ്പെഴുതി വായിക്കാന്‍ തന്നിരുന്നു. കോളേജ് കാലത്ത് കഥകള്‍ എഴുതിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞത് സത്യമാണെന്ന് മനസിലാക്കിയത് അപ്പോഴാണ്. വളരെ ലളിതമായ ഭാഷയാണ്. വായിക്കാന്‍ നല്ലൊരു സുഖമുണ്ടെന്ന് എനിക്ക് തോന്നി. ഗൃഹലക്ഷ്മിയില്‍ അത് പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് പേര്‍ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ എഴുത്തിനെക്കുറിച്ചും പറയാറുണ്ടായിരുന്നു. കോളേജ് കാലത്ത് മാതൃഭൂമിയില്‍ കഥ അച്ചടിച്ച് വന്നിട്ടുണ്ടെന്ന് അമ്മ പറയുമ്പോള്‍ ആ ഓക്കെ, ഓക്കെ ശരി ശരി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞിരുന്നത്. മാതൃഭൂമിയിലെ സുഹൃത്തുക്കള്‍ അമ്മയുടെ കഥയുടെ പിഡിഎഫ് ഒക്കെ തപ്പി പിടിച്ച് അയച്ചിരുന്നു. അതൊക്കെ കണ്ടപ്പോള്‍ വല്യ സന്തോഷമായിരുന്നു. വിശ്വാസമില്ല എന്നൊക്കെ ചുമ്മാ പറഞ്ഞതാണ്. അമ്മയുടെ പേരും എഴുത്തുമൊക്കെ പ്രസിദ്ധീകരിച്ച് കാണുമ്പോള്‍ മനസ് നിറയെ അഭിമാനവും സന്തോഷവുമാണെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്.

എഴുത്തിലേക്കുള്ള യാത്രയെക്കുറിച്ച് ഗിരിജ വാര്യരും സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞാണ് ഞാന്‍ പുള്ളിലേക്ക് വരുന്നത്. ആ നാട് എനിക്ക് വല്ലാത്തൊരു അത്ഭുതമായിരുന്നു. എന്റെ നാട് തിരുവില്വാമലയാണ്. പുള്ള് പോലെയൊരു ഗ്രാമപ്രദേശം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അതിശയം തോന്നിക്കുന്ന സ്ഥലമായിരുന്നു അത്. തൊട്ടടുത്തൊന്നും വീടുകളില്ലാതെ ഒറ്റപ്പെട്ട പോലൊരു ജീവിതമാണ് അവിടെ. പുള്ള് എനിക്കിപ്പോഴും വലിയ ഇഷ്ടമുള്ള സ്ഥലമാണ്. പുള്ളിന്റെ ഭംഗിയൊക്കെ എഴുത്തില്‍ കൊണ്ടുവരാനായി ശ്രമിച്ചിട്ടുണ്ട്. അത് മറ്റുള്ളവര്‍ അറിയണം എന്നുള്ളത് കൊണ്ട് എന്നെക്കൊണ്ട് ആകാവുന്ന വിധത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട് എന്നാണ് മഞ്ജുവിന്റെ 'അമ്മ ഗിരിജ പറയുന്നത്. എഴുത്തുകാരി മാത്രമല്ല നാലൊരു കഥകളി കലാകാരി കൂടിയാണ് താരം. എത്തും മുന്‍പ് മഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്.

സ്വപ്നങ്ങള്‍ പിന്തുടരാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്‍. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഗിരിജ മാധവന്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹിനിയാട്ട വേദിലും അവര്‍ തന്റെ സാന്നിധ്യം തെളിയിച്ചു.

2021 മാര്‍ച്ച് മാസത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമാണ് അന്ന് ഗിരിജ മാധവന്‍ അവതരിപ്പിച്ചത്.ഒന്നര വര്‍ഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ മാധവന്‍. വര്‍ഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവര്‍.

 

girija warrier book nilavettom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES