മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോര്‍ജ്. 32 വര്‍ഷമായി തന്റെ നിഴലായി കൂടെയുള്ള പ്രിയ ചങ്ങാതിയുടെ പിറന്നാള്‍ പതിവുപോലെ ആഘോഷിച്ച് മമ്മൂട്ടി. ജോര്‍ജിനു പിറന്നാള്‍ മധുരം പകരുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും ചിത്രങ്ങളില്‍ കാണാം. ഐ.വി ശശി സംവിധാനം ചെയ്ത നീലഗിരിഎന്ന ചിത്രത്തില്‍ മേക്കപ്പ് മാനായാണ് മമ്മൂട്ടിക്ക് ഒപ്പം ജോര്‍ജിന്റെ യാത്ര തുടങ്ങുന്നത്.
ജോഷി സംവിധാനം ചെയ്ത കൗരവര്‍ സിനിമയിലൂടെ സ്വാതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി. 25ല്‍ അധികം ചിത്രങ്ങളില്‍ മമ്മൂട്ടിയുമായി സഹകരിച്ച ജോര്‍ജ് പിന്നീട് താരത്തിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായി മാറുകയായിരുന്നു. 2010ല്‍ പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മേക്കപ്പ് മാനുള്ള അവാര്‍ഡുകള്‍ പങ്കിട്ടു. മേക്കപ്പ്മാന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്. ഇമ്മാനുവല്‍, അച്ഛാ ദിന്‍, പുഴു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. മമ്മൂട്ടിക്കൊപ്പം റോഷാക്ക് സിനിമയില്‍ ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.