Latest News

പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു; സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്

Malayalilife
പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു; സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതുമോഹന്‍ദാസ്

 

ഴിഞ്ഞ ദിവസം ഡബ്ല്യൂസിസിക്കെതിരെയും സംവിധായക ഗീതുമോഹന്‍ദാസിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു.ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സംവിധായികയുടെ ചിത്രത്തില്‍ താന്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നുമാണ് സ്റ്റെഫി പറഞ്ഞത്. എന്നാല്‍ ഈ സംവിധായകയുടെ പേര് വെളിപ്പെടുത്തി സഹസംവിധായിക ഐഷ സുല്‍ത്താന രംഗത്തെത്തുകയായിരുന്നു. എന്നാലിപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗീതു മോഹന്‍ദാസ് എത്തിയിരിക്കയാണ്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗീതു  തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടില്‍ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയില്‍, നമ്മള്‍ രമ്യതയില്‍ പിരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,മികച്ചത് നല്‍കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കില്‍ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എന്റെ തെറ്റാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മുഴുവന്‍ സിനിമയും മാക്സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്, ഇടക്ക് അവര്‍ പ്രസവാവധിക്ക് പോയപ്പോള്‍ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങള്‍ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങള്‍ എന്റെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വ്യക്തമായി അറിയുന്നതുമാണെന്നും ഗീതു കുറിക്കുന്നു.
 നിങ്ങള്‍ പോയ ശേഷമാണ് എന്റെ ഡിസൈനര്‍ മാക്സിമ ചെയ്ത വസ്ത്രങ്ങള്‍ ഞങ്ങളുടെ സ്റ്റുഡിയോയില്‍ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങള്‍ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോള്‍ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേല്‍ പറഞ്ഞ സംഭാഷാണം നടത്തിയത്.

നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവന്‍ പേയ്മെന്റും നല്‍കി തീര്‍പ്പാക്കുന്നതുവരെ വസ്ത്രങ്ങള്‍ മടക്കിനല്‍കില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നല്‍കിയ സമയത്തിനുള്ളില്‍ തന്നെ, എന്റെ നിര്‍മ്മാതാവ് എല്ലാ പേയ്മെന്റുകളും നല്‍കിയതുമാണ്. സംസാരിക്കാനായി ഞാന്‍ നിങ്ങളെ ആവര്‍ത്തിച്ച് വിളിച്ചെങ്കിലും നിങ്ങള്‍ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്ബ് നിങ്ങള്‍ എന്തുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാന്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകള്‍ സ്ത്രീകള്‍ക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.അതുകൊണ്ടു തന്നെ നമ്മള്‍ തമ്മില്‍ ചര്‍ച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

അതുകൊണ്ട് ദയവായി കാര്യങ്ങള്‍ പരിശോധിക്കു എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണ്.സിനിമാ മേഖലയിലുള്ള  എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യര്‍ത്ഥന ദയവായി എന്നോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ച് ഈ കുറിപ്പ് ഷെയര്‍ ചെയ്യരുതെന്നും ഗീതു കുറിക്കുന്നു. മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാന്‍ കഴിയുന്നത്!'

Read more topics: # geethu mohandas,# responds on,# allegations
geethu mohandas responds on allegations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES