ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ സിനിമയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കവേ വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോളിതാ അപകടത്തെക്കുറിച്ച്പ്രതികരിക്കുകയാണ് നടി ഗൗരി നന്ദ. സ്വര്‍ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ഗൗരി അടക്കമുള്ള താരങ്ങള്‍ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റില്‍ പോയി ഇടിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം അപകടം സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്.
ഗൗരി പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എല്ലാവര്ക്കും നമസ്കാരം , ഇന്നലെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാന്‍ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റില്‍ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈന്‍ പൊട്ടി ഞാന്‍ ഇരുന്ന സൈഡില്‍ താഴെവീണു.ഞാന്‍ ഫ്രണ്ട് സീറ്റില്‍ ലെഫ്റ്റ് സൈഡില്‍ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റില്‍ ചെമ്പില്‍ അശോകന് ചേട്ടന് ചാലിപാലാ ചേട്ടന് ബാക്ക് സീറ്റില്‍.പോസിറ്റില് ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആര്‍ക്കും അങ്ങനെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല Thank God വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു.