സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ രാത്രിയോടെ പുറത്തു വരുന്നത്. മലയാള സിനിമയിലെ വമ്പന്‍മാരെന്നും കോടീശ്വരന്മാരെന്നും എന്നറിയപ്പെടുന്ന താരങ്ങളുടെ വീടുകള്‍ ഇപ്പോള്‍ പൊലീസ് സംഘങ്ങള്‍ കീഴടക്കിയതായിരുന്നു സംഭവം.നടന്‍ പൃഥ്വിരാജ്, സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
കേരള, തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.ആറ് ടാക്സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്.് ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും റെയ്ഡ് നടത്തിയത്.
ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ റെയ്ഡ് നടത്തി.ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോജോസഫിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിച്ചു.പൃഥ്വിരാജിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വീട്ടുകാരെയടക്കം പുറത്തിറക്കി അകത്തേക്ക് ആരെയും കടത്തിവിടാതെ വീടുകളും ഓഫീസുകളും അടച്ചു പൂട്ടിയാണ് റെയ്ഡ് നടക്കുന്നത്.
ഇവരെല്ലാം തന്നെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ഗോള്‍ഡ്, ജനഗണമന എന്നീ രണ്ടു സിനിമകളും നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്ന ചിത്രം നിര്‍മ്മിച്ചത് ആന്റോ ജോസഫും. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ച ബ്രോ ഡാഡി നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. അതിനപ്പുറം മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെടുന്ന ആന്റണി പെരുമ്പാവൂരുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിരാജിന് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് ലിസ്റ്റിന്‍ രണ്ടു കോടി രൂപ വില വരുന്ന് റേഞ്ച് റോവര്‍ സ്പോട്ട് എന്ന കാര്‍ വാങ്ങിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സമീപകാലത്ത് അധികം മലയാള സിനിമകളൊന്നും തന്നെ തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ നിരവധി സിനിമകള്‍ ഒടിടി ആയി റിലീസ് നടത്തിയിരുന്നു. ഒടിടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്സിലൂടേയും നിര്‍മ്മാതാക്കള്‍ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ പല രീതിയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നല്‍കുന്നുണ്ട്. റെയ്ഡ് പൂര്‍ണമായും നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല.
ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിര്‍മ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന.