ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയണ് മാരി സെല്‍വരാജ്-ഉദയനിധി സ്റ്റാലിന്‍ ചിത്രം 'മാമന്നന്‍'. ചിത്രം ജൂണില്‍ റിലീസിനെത്തുകയാണ്. ചിത്രത്തിലെ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തിലെ നടന്റെ ലുക്ക് ശ്രദ്ധ നേടുകയാണ്.
കട്ടിമീശയും സ്വര്‍ണ്ണവളയും മോതിരവുമൊക്കെ അണിഞ്ഞുള്ള താരത്തിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരൊറ്റ ഷോര്‍ട്ട് മതി ഫഹദിന്റെ അഭിനയത്തിന്റെ ലെവല്‍ മനസ്സിലാക്കാന്‍, മാമന്നനു വേണ്ടി കാത്തിരിക്കുന്നു തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
ഉദയനിധി സ്റ്റാലിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. കഴിഞ്ഞ ദിവസം ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. വടിവേലുവും പ്രധാന വേഷത്തിലെത്തുന്നു. റെഡ് ജയന്റ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ജൂണില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിങ്ങ് കുമാര്‍ ഗംഗപ്പന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിക്രംആണ് ഫഹദ് അവസാനമായി എത്തിയ തമിഴ് ചിത്രം. അമര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിനു ഒരുപാട് അഭിനന്ദനങ്ങള്‍ ഫഹദിനെ തേടിയെത്തിയിരുന്നു.
അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ &പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഫഹദ് അവസാനമായി അഭിനയിച്ചത്.