Latest News

ജയ ജയ ജയ ഹോ പിടിച്ചാലോ?  ചിരിപ്പിച്ച് സിദ്ധിഖും സുരാജും;ശ്രദ്ധേയമായി എന്നാലും എന്റെ അളിയായുടെ വീഡിയോ

Malayalilife
ജയ ജയ ജയ ഹോ പിടിച്ചാലോ?  ചിരിപ്പിച്ച് സിദ്ധിഖും സുരാജും;ശ്രദ്ധേയമായി എന്നാലും എന്റെ അളിയായുടെ വീഡിയോ

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'എന്നാലും ന്റെളിയാ'. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും ആണ് വീഡിയോയില്‍ ഉള്ളത്. പ്രമോഷന് വേണ്ടി ഏത് പാട്ട് എടുക്കും എന്നാണ് ഇരുവരുടെയും സംസാരം. ഒപ്പം ഈ വര്‍ഷം ട്രെന്റിംഗ് ആയ ന്നാ താന്‍ കേസ് കൊടിലെ 'ദേവ ദൂതര്‍ പാടി'യും ജയ ജയ ജയ ജയ ഹേയിലെ പാട്ടും കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളിയും പ്ലെ ചെയ്യുന്നുണ്ട്. ഒടുവില്‍ ഈ ഗാനങ്ങളൊന്നും വേണ്ടെന്നും ഇരുവരും പറയുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററിലെത്തുന്നത്.ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഗായത്രി അരുണ്‍, ലെന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്.

കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാക്കുന്നതാണ്. ഒരിടവേളയ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തില്‍ എത്തുന്ന ചിത്രം ആണിതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സുനില്‍ എബ്രഹാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ റോയ് ആണ് സുരാജിന്റെതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം. സോണി ലൈവിലൂടെ ആയിരുന്നു ചിത്രം സ്ട്രീം ചെയ്തത്.

 

ente aliya promotion video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES