ഹൈദരാബാദില്‍ ആരാധകര്‍ക്കൊപ്പം ഇരുന്ന് സീതാരാമത്തിന്റെ ആദ്യ ഷോ കണ്ട് ദുല്‍ഖറും മൃണാളും; ചിത്രം കണ്ടിറങ്ങി നിറകണ്ണുകളോടെ സംവിധായകനെ കെട്ടിപ്പിടിച്ച് താരങ്ങള്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ഹൈദരാബാദില്‍ ആരാധകര്‍ക്കൊപ്പം ഇരുന്ന് സീതാരാമത്തിന്റെ ആദ്യ ഷോ കണ്ട് ദുല്‍ഖറും മൃണാളും; ചിത്രം കണ്ടിറങ്ങി നിറകണ്ണുകളോടെ സംവിധായകനെ കെട്ടിപ്പിടിച്ച് താരങ്ങള്‍; വൈറലാകുന്ന വീഡിയോ കാണാം

ലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ഇന്നലെയാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്.ചിത്രം  മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച് മുന്നേറുകയാണ്. സോഷ്യല്‍ മീഡിയകളിലെല്ലാം പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ആദ്യ ഷോ കണ്ടിറങ്ങിയ താരങ്ങളുടെ വൈകാരികമായ നിമിഷമാണ് വൈറലാകുന്നത്.

ദുല്‍ഖറും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മൃണാള്‍ ഥാക്കൂറും സംവിധായകന്‍ ഹനു രാഘവപ്പുഡിയുമൊക്കെ ഹൈദരാബാദില്‍ വച്ചാണ് ചിത്രം കണ്ടത്.  നിറകണ്ണുകളോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ പുറത്തേക്കു വരുന്നത്. ദുല്‍ഖറും, നായികയായ മൃണാള്‍ താക്കൂറും ഈ ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്യുന്നതും അവരുടെ സന്തോഷം പിന്നീട് ആനന്ദക്കണ്ണീരായി മാറുന്നതും വീഡിയോയില്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

റൊമാന്റിക് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018ല്‍ പുറത്തെത്തിയ മഹാനടിയാണ് ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

dulquer sitaramam movie watching with fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES