പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ബിജെപി-സംഘ്പരിവാര്‍ ആഹ്വാനങ്ങള്‍ കത്തിപടരുന്ന സാഹചര്യമാണിപ്പോള്‍. എന്നാല്‍ ഇപ്പോഴിതാ വിവാദ പ്രശ്നത്തില്‍ പ്രതികരിണ മറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ദുല്‍ഖറും. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും, പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് എന്നുമായിരുന്നു പൃഥിരാജിന്റെ പ്രതികരണം. അതേസമയം ഐഎഫ്എഫ്കെ വിവാദത്തേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറയുകയായിരുന്നു.
'കാപ്പ' സിനിമയുടെ പ്രോമോഷന്‍ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.. അതേസമയം, വിവാദങ്ങള്‍ കൊടുമ്പിരി കൊളളുമ്പോള്‍ ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയുടെ റിലീസിനായി താനുള്‍പ്പടെയുളള താരങ്ങള്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ഷാരൂഖ് സാറിന്റെ അടുത്ത സിനിമയ്ക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. എല്ലാവരും അത് ഇഷ്ടപ്പെടും. എല്ലാവരെയും എക്സൈറ്റ് ചെയ്യിപ്പിക്കും.
പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മള്‍ സിനിമ കാണുമ്പോള്‍ അല്ലെങ്കില്‍ നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ വരുമ്പോള്‍ അത് വിജയിക്കാന്‍ ആയിരിക്കും ആഗ്രഹിക്കുക. അവര്‍ക്ക് മികച്ച സിനിമകളും മികച്ച ഹിറ്റുകളും വരാന്‍ നാം ആഗ്രഹിക്കും. അതുപോലെ ഇഷ്ടപ്പെട്ട നടനും ഒരു മോശം സിനിമ ഉണ്ടാകാനും നാം ആഗ്രഹിക്കില്ല. അങ്ങനെ ഒരു മോശം സിനിമ സംഭവിച്ചാല്‍ അത് പ്രേക്ഷകരെയും ബാധിക്കും. എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.
'ബേഷരം രംഗ്' എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി നിറത്തിലുളള വസ്ത്രത്തിന്റെ പേരിലാണ് ചിത്രത്തിന്‍രെ വിവാദങ്ങള്‍ക്കു തുടക്കം. ഈ ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയും കോലം കത്തിച്ചു പ്രതിഷേധിക്കുകയും ഉണ്ടായി. ദീപികയുടെ വസ്ത്രങ്ങളെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു.
മുംബൈ പോലീസിന് ഒന്നിലധികം പരാതികളാണ് ഗാനത്തിനെതിരെ ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗംപേര്‍ വിവാദമാക്കുന്നത്.
'ബേഷരം റംഗ്' എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ, പത്താന്‍ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി. എന്നാല്‍ പത്താന്‍ ദേശഭക്തി ഉണര്‍ത്തുന്ന ചിത്രമണെന്നും ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു.
പഠാന്‍ രണ്ടാം വീഡിയോ സോങ് 22 ന് പുറത്തെത്തും,
വിവാദങ്ങള്‍ക്കു നടുവില്‍ ആദ്യ ഗാനം നില്‍ക്കുമ്പോള്‍ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഝൂമേ ജോ പഠാന്‍ എന്ന ഗാനമാണ് ഡിസംബര്‍ 22 ന ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. ബഷറം രംഗിലേ എന്ന ഗാനത്തിലേതുപോലെ ഷാരൂഖിനൊപ്പം ദീപിക പദുകോണും ഈ ഗാനത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ദീപിക പദുകോണ്‍ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ന്നെതും ശ്രദ്ധേയമാണ്.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് മുമ്പ് വാര്‍ത്തയായിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് ചിീത്രം തിയറ്ററുകളിലെത്തുക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്.
ഹിന്ദി സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ ദൃശ്യവത്കരിക്കപ്പെട്ടിട്ട് നാല് വര്‍ഷം പിന്നിടുന്നു. തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് പുനര്‍ചിന്തനത്തിനും സ്വയം നവീകരണത്തിനുമായി വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു താരം. ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പഠാന്‍ കൂടാതെ ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മറ്റു ചിത്രങ്ങള്‍.