സിനിമകളിലെന്ന പോലെ സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്ന് നില്‍ക്കുന്ന തരം തന്റെ വിശേഷങ്ങളൊക്കെ സമയം കിട്ടുമ്പോള്‍ സാമൂഹ്യധ്യമങ്ങളില്‍ പങ്ക് വച്ച് ആരാധകരെ അറിയിക്കാറുണ്ട്.സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ പിറന്നാള്‍ ആശംസകളും മറ്റും ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്ത കാലത്ത് തന്റെ കാറിന്റെ വീഡിയോ ദുല്‍ഖര്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ട്വിറ്റര്‍ പേജില്‍ ആരാധകരുടെ കമന്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്
തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകര്‍ക്ക് മറുപടി നല്‍കുന്നത് താന്‍ തന്നെയാണെന്ന് ദുല്‍ഖര്‍ പറയുന്നത്. ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത് വ്യക്തമാക്കിയത്.'ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്. ചിലപ്പോള്‍ ആരാധകര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന ദുല്‍ഖറിനെ പോസ്റ്റുകള്‍. അദ്ദേഹം വളരെ ഉദാരമനസ്‌കനാണ്. തന്റെ ആരാധകര്‍ക്ക് ആശംസ അറിയിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുള്ള കാര്യമാണ്'' എന്നായിരുന്നു മോണിക്ക എന്ന യുവതിയുടെ കമന്റ്.
എന്നാല്‍, ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ദുല്‍ഖറിന്റെ ടീമാണെന്നും ഇന്‍സ്റ്റാഗ്രാം മാത്രമാണ് നടന്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരാള്‍ മോണിക്കയ്ക്ക് മറുപടി നല്‍കി. ഇത് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖര്‍ ഇരുവര്‍ക്കും മറുപടിയുമായി രംഗത്ത് എത്തുകയായിരുന്നു.'
''അങ്ങനെ അല്ല, ഇതു ഞാന്‍ തന്നെയാണ്. നിങ്ങള്‍ അങ്ങനെ ഊഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്റെ ടീം ഫെയ്സ്ബുക്കില്‍ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അത് ഉള്‍പ്പടെയുള്ള എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്'' എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്.
താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ബോളിവുഡ് ചിത്രം 'ഛുപ്' ആണ് ദുല്‍ഖറിന്റെതായി റിലീസ് ചെയ്തിരിക്കുന്ന ചിത്രം. തെലുങ്കില്‍ 'സീതാരാമം' എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളും താരത്തിന്റെ കരിയറിലെ ഹിറ്റുകളാണ്.
കിംഗ് ഓഫ് കൊത്ത' എന്ന സിനിമയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് സിനിമയില്‍ എത്തുന്നത്.രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' പറയുന്നത്.