മമ്മൂക്കയുടെ മകനെന്ന നിലയില്‍ കുഞ്ഞിക്കയായി സിനിമയിലെത്തി പിന്നീട് ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവാതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദുല്‍ഖറിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.തെന്നിന്ത്യയും പിന്നിട്ട് ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വനൈറലാകുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവാണ് താരം. ഇടയ്ക്ക് ആലാപനത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.
എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച ദുല്‍ഖര്‍ തന്റെ കഥാപാത്രങ്ങള്‍ക്കായി ഹെയര്‍ സ്റ്റൈലിലും ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഏഴ് മാസമായി നീട്ടി വളര്‍ത്തിയ മുടി വെട്ടി ഒതുക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. മുടി നീട്ടിയ ദുല്‍ഖറിനെ ആരാധകര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. തന്റെ പുതിയ സിനിമയ്ക്കായാണ് താരം മുടി വെട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തോടുകൂടി ഈ വിവരം പങ്കുവെച്ചത്. ഇപ്പോഴത്തെ മുടിയോടുകൂടിയ തന്നെ നന്നായി മിസ് ചെയ്യുമെന്നും ദുല്‍ഖര്‍ പറയുന്നു. ഏതാനും കുറച്ച് ആഴ്ചകള്‍ മാത്രമെ ഈ രൂപത്തില്‍ കാണാനാവുകയുള്ളുവെന്നും താരം പറഞ്ഞു.
എന്നാല്‍ നീട്ടി വളര്‍ത്തിയ നര വന്നമുടിയുമായി ദുല്‍ഖറിനെ കണ്ട ആരാധര്‍ അമ്പരന്നിരിക്കയാണ്. ഇതിപ്പോള്‍ കണ്ടാല്‍ മമ്മൂക്ക ദുല്‍ഖറിന്റെ മോന്‍ ആണെന്ന് പറയുമല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. അല്ലാ നമ്മൂടെ ഡിക്യൂ ഇങ്ങനെ അല്ല.. എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. നീട്ടി വളര്‍ത്തിയ മുടി പുറകിലോട്ട് ഒതുക്കി വച്ചിട്ടുണ്ട്. മുഖത്തെ താടിയിലും മുടിയിഴകളിലുമെല്ലാം നര ബാധിച്ചിട്ടുണ്ട. മുഖത്തും പ്രായം തോന്നുന്നുണ്ട്. എന്നാല്‍ മമ്മൂക്കയുടെ ലുക്ക് ദുല്‍ഖറിന് ഉണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. മമ്മൂക്കയുടെ പ്രായം റിവേഴ്സ് ഗിയറില്‍ പോകുമ്പോള്‍ ദുല്‍ഖര്‍ വയസ്സാവുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇടയ്ക്ക് മമ്മൂക്കയും വയസ്സായ രൂപത്തിലെ ചിത്രം പങ്കുവച്ചിരുന്നു എന്നാല്‍ അതിന് പിന്നാലെ ജിമ്മനായ മമ്മൂക്കയെയാണ് ആരാധകര്‍ കണ്ടത്. അത്തരത്തില്‍ ഒരു കിടിലന്‍ മോക്കോവറുമായി ദുല്‍ഖറും എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.