കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെയെത്തിയ ദീപാവലി ആഘോഷം എങ്ങും ആവേശത്തോടെയാണ് നടന്നത്. തെന്നിന്ത്യന്‍ താരങ്ങള്‍ കുടുംബത്തോടും കൂട്ടുകാരോടൊപ്പവുമാണ് ദീപാവലി ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്ക വച്ചിട്ടുണ്ട്. സുഹാസിനിയുടെയും മണിരത്നത്തിന്റെയും വീട്ടില്‍ സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എയിറ്റീസിലെ താരങ്ങള്‍ എത്തിയതാണ് ശ്രദ്ധ നേടുന്നത്.
പൂര്‍ണിമ, ഭാഗ്യരാജ്, രാധിക എന്നിവരെല്ലാം സുഹാസിനിയുടെയും മണിരത്നത്തിന്റെയും വീട്ടില്‍ സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.അതേ സമയം പേരക്കുട്ടികള്‍ക്ക് ഒപ്പമായിരുന്നു രജനീകാന്തിന്റെ ദീപാവലി ആഘോഷം.
കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു കമല്ഹാസന്, സ്നേഹ- പ്രസന്ന, യഷ് എന്നിവരുടെ ദീപാവലി ആഘോഷവും.ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷചിത്രങ്ങളും ആശംസകളും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.