Latest News

ചോരയില്‍ കുളിച്ചിരിക്കുന്ന ദിവ്യ പിള്ള; അന്ധകാരാ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഫെബ്രുവരിയില്‍ റിലീസിന്

Malayalilife
 ചോരയില്‍ കുളിച്ചിരിക്കുന്ന ദിവ്യ പിള്ള; അന്ധകാരാ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഫെബ്രുവരിയില്‍ റിലീസിന്

പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഹയ തുടങ്ങിയ സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചോരയില്‍ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത് . ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാര്‍ക്ക് വൈലന്റ് ത്രില്ലര്‍ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്.  ചന്തുനാഥ്, ധീരജ് ഡെന്നി,വിനോദ് സാഗര്‍,ആന്റണി ഹെന്റി, മറീന മൈക്കല്‍, അജിഷ പ്രഭാകരന്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് ,ജയരാജ് കോഴിക്കോട്  തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.  ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിന്റെത്.

ACE OF HEARTS സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്.എ എല്‍ അര്‍ജുന്‍ ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന്‍ മനോ വി നാരായണനാണ്.അനന്ദു വിജയ്  എഡിറ്റിംഗ് നിര്‍വഹിക്കുന്നു,ആര്‍ട്ട് - ആര്‍ക്കന്‍ എസ് കര്‍മ്മ,പ്രൊജക്റ്റ് ഡിസൈനര്‍ - സണ്ണി തഴുത്തല,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍.അരുണ്‍ മുരളീധരനാണ് സംഗീത സംവിധാനം,സ്റ്റില്‍സ് - ഫസല്‍ ഉള്‍ ഹക്ക്, മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സല്‍ട്ടണ്ട് -വൈശാഖ് വടക്കേവീട്,ജിനു അനില്‍കുമാര്‍, ഡിസൈന്‍സ് - യെല്ലോ ടൂത്ത്‌
 

Read more topics: # അന്ധകാര
divya pillai andakara the firsk look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES