മലയാളം ടെലിവിഷനില്‍ ഏറെ ആരാധകരുള്ള ഹിറ്റ് ഷോയായിരുന്നു സ്റ്റാര്‍ മാജിക്. പരിപാടിയിലെ പ്രധാനതാരമായിരുന്നു അന്തരിച്ച കൊല്ലം സുധി.ഒന്നര വര്‍ഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഒരു കാറപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു മോഡലിങ്ങിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ സജീവമാണ്. ഇപ്പോള്‍ സിനിമയിലേക്ക് കൂടി കാലെടത്ത് വച്ചതോടെ രേണു വലിയ തോതിലുള്ള വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ഷോ ഡയറക്ടറായ അനൂപ് ജോണ്‍.
കൊല്ലം സുധി ചേട്ടന്റെ അഭാവം നികത്താന്‍ കഴിയില്ല. അദ്ദേഹം ആ ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും അത്രയ്ക്ക് ആരാധകര്‍ പുള്ളിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹം മരിച്ച ശേഷമാണ് ഇത്രയധികം ആളുകള്‍ ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് മനസ്സിലാക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഇത്രയധികം ആരാധകര്‍ ഉണ്ടായിരുന്നുവെങ്കില്‍ ചേട്ടന്‍ വെറെ ലെവല്‍ എത്തുമായിരുന്നു.
സുധി ചേട്ടന്റെ നിഷ്‌കളങ്കതയാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അദ്ദേഹം വെറുതെ ഇരുന്നൊന്ന് ചിരിച്ചാല്‍ മാത്രം മതി. അത് കാണാന്‍ ഇഷ്ടം ഉണ്ടായിരുന്ന നിരവധി പേര്‍ ഉണ്ടായിരുന്നു. ഒപ്പം കൂടുതല്‍ ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു. ഷോ നടക്കുന്ന സമയത്ത് എന്തിനാണ് ഇതിനകത്ത് സുധിയെ കൊണ്ടുവന്നിരിക്കുന്നത് എന്ന കമന്റുകള്‍ പോലും വന്നിട്ടുണ്ട്.
ഇപ്പോള്‍ സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് ജീവിക്കാന്‍ പൈസ വേണം.
പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവര്‍ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇപ്പോള്‍ വീഡിയോസ് ഒക്കെ വന്നു തുടങ്ങി. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തില്‍ കയറി ഇടപെടേണ്ടതില്ല' എന്നാണ് അനൂപ് ജോണ്‍ പറഞ്ഞത്.