തീയറ്ററുകളില്‍ ബോക്‌സ് ഓഫീസ് തകര്‍ത്ത് വാരി മുന്നേറുകയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. വലിയ വിജയം നേടിയ 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ വമ്പന്‍ വിജയത്തിന് ശേഷം പ്ലാന്‍ ജെ സിനിമാസ് വീണ്ടും. പ്ലാന്‍ ജെയുടെ അടുത്ത ചിത്രത്തില്‍ ഡിനോയ് പൗലോസാണ് നായകനും സംവിധായകനും ആകുന്നത്. 'തണ്ണീര്‍ മത്തനി'ല്‍ നായകനായിരുന്ന ജെയ്‌സന്റെ സഹോദരനായ ജോയ്‌സണ്‍ എന്ന കഥാപാത്രത്തെയായിരുന്നു ഡിനോയ് അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ഡിനോയിയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പ്ലാന്‍ ജെ സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഡിനോയ് പൗലോസ് നായകനാകുന്നത്. ഇതിനകം തിയറ്ററുകളില്‍ നിന്ന് 45 കോടിയിലേറെ കളക്ട് ചെയ്ത 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ തിരക്കഥ ഒരുക്കുന്നതിലും പങ്കാളി ആയിരുന്നു ഡിനോയ്. ജോമോന്‍ ടി ജോണ്‍ തന്നെ ക്യാമറ ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഷമീര്‍ മുഹമ്മദ് തന്നെയാണ് നിര്‍വഹിക്കുന്നത്.
'തണ്ണീര്‍ മത്തനി'ല്‍ 'ജാതിക്കാ തോട്ടം' എന്ന സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പെടെയുള്ള ഗാനങ്ങളൊരുക്കിയ ജസ്റ്റിന്‍ വര്‍ഗ്ഗീസ് തന്നെയാണ് പുതിയ ചിത്രത്തിലും സംഗീതം ഒരുക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
വൈപ്പിന്‍ എടവനക്കാട് സ്വദേശിയാണ് ഡിനോയ് പൗലോസ്. ഡിനോയിയും ഗിരീഷ് എ.ഡിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരുന്നത് ഗിരീഷ് എ.ഡി ആയിരുന്നു.