Latest News

അരുണ്‍ ഗോപി - ദിലീപ് ചിത്രത്തില്‍ ബോളിവുഡ് നിന്നും വില്ലന്മാര്‍; ദിനോ മോറിയയും രാജീവര്‍ അങ്കുര്‍ സിംഗും അടക്കം ചിത്രത്തില്‍ വന്‍ താരനിര; തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

Malayalilife
topbanner
 അരുണ്‍ ഗോപി - ദിലീപ് ചിത്രത്തില്‍ ബോളിവുഡ് നിന്നും വില്ലന്മാര്‍; ദിനോ മോറിയയും രാജീവര്‍ അങ്കുര്‍ സിംഗും അടക്കം ചിത്രത്തില്‍ വന്‍ താരനിര; തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

രുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ ബോളിവുഡ് നടനും മോഡലുമായ രാജ്വീര്‍ അങ്കൂര്‍ സിങ്ങും. അരുണ്‍ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്വീര്‍ അങ്കൂറിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. രാമലീലയ്ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 

ചിത്രത്തില്‍ ബോളിവുഡില്‍നിന്ന് നാലു വില്ലന്‍മാര്‍ എത്തുമെന്നാണ് സൂചന.ദിനോ മോറിയ , രാജീവര്‍ അങ്കുര്‍ സിംഗ് എന്നിവരാണ് രണ്ട് പേര്‍.
തമിഴ് നടന്‍ ശരത് കുമാരും ചിത്രത്തിന്റെ ഭാഗമാകും.തമന്നയാണ് നായിക. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രമാണിത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം

1999ല്‍ പുറത്തിറങ്ങിയ പ്യാര്‍ മേം കഭി കഭി എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തമിഴ്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം ബൈലിംഗ്യല്‍ ചിത്രമായ ദുല്‍ഖര്‍ സല്‍മാന്റെ സോളോയില്‍ അഭിനയിച്ചിട്ടുണ്ട്.രാജീവര്‍ അങ്കുര്‍ സിംഗ് മോഡലിംഗ് രംഗത്തുനിന്നാണ് എത്തുന്നത്. തെലുങ്കില്‍ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ചു. 

 

dileep new movie arun gopy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES