ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. തെന്നിന്ത്യയിലെ വമ്പന്‍ ബാനര്‍ ആയ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉടല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാനമികവില്‍ പ്രശംസ നേടിയ രതീഷ് രഘുനന്ദന്‍ ആണ് ഈ ദിലീപ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 97 മത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുള്ള ഇഫാര്‍ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും ഇത്.
ജനുവരി 27ന് കൊച്ചി ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടക്കും. പൂജാ ചടങ്ങില്‍ ദിലീപ് പങ്കെടുക്കും. നിത പിള്ള ആണ് ചിത്രത്തിലെ നായിക.പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തില്‍ തിളങ്ങിയ നിത അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാ യിരിക്കും ഇത്.
പ്രമാദമായ തങ്കമണി കൊലക്കേസാണ് ചിത്രത്തിന്റെ പ്രമേയം .നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ അവസാന ഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന ദിലീപ് ഫെബ്രുവരി ആദ്യ ആഴ്ച തങ്കമണിയില്‍ ജോയിന്‍ ചെയ്യും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന തങ്കമണി സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ജോഷി - സുരേഷ് ഗോപി ചിത്രം പാപ്പന്‍ എന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ നിര്‍മ്മാണ പങ്കാളിയായിരുന്നു. അതേസമയം ദൃശ്യമാദ്ധ്യമ രംഗത്തുനിന്ന് വെള്ളിത്തിരയിലേക്ക് വന്ന രതീഷ് രഘുനന്ദന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഉടല്‍. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗകൃഷ്ണ എന്നിവരുടെ ശക്തമായ പകര്‍ന്നാട്ടത്താല്‍ മികച്ച പ്രേക്ഷക സ്വീകാര്യത ഉടല്‍ നേടിയിരുന്നു