തെന്നിന്ത്യന്‍ നായികനിരയിലെ സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്.
പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്. ഇരുവരും ക്ഷേത്രസന്ദര്‍ശനവും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ഇത്.
അരുണ്‍ ഗോപിയും ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചു. ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ കഥാഗതിയെ കുറിച്ചോ മറ്റു താരങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നത്. മുബൈയില്‍ നടന്ന ഷൂട്ടിങ് കഴിഞ്ഞ മാസം അവസാന പാതിയോടെയാണ് പാക്കപ്പ് ആയത്. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വോയിസ് ഓഫ് സത്യനാഥനുണ്ട്. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.