എനിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകിട്ടുള്ളത് അച്ഛനാണ്; വിനീതിന് പോലും അത്ര പരിഗണന നൽകിട്ടില്ല: ധ്യാൻ ശ്രീനിവാസൻ

Malayalilife
എനിക്ക്  ഏറ്റവും കൂടുതൽ പരിഗണന നൽകിട്ടുള്ളത് അച്ഛനാണ്; വിനീതിന് പോലും അത്ര പരിഗണന നൽകിട്ടില്ല: ധ്യാൻ ശ്രീനിവാസൻ

ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. എന്നാൽ ഇപ്പോൾ ശ്രീനിവാസൻ്‍റെ ഏറ്റവും നല്ല സ്വഭാവവും ഏറ്റവും മോശം സ്വഭാവും ഒന്നാണ് എന്ന് തുറന്ന് പറ‍ഞ്ഞ് മകൻ ധ്യാൻ ശ്രീനിവാസൻ. കെെരളി ടിവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ്  ധ്യാൻ ഇതേക്കുറിച്ച്  സംസാരിച്ചത്. 

അച്ഛൻ്‍റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന്ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന സ്ട്രയിറ്റ് ഫോർവേഡാണ് അച്ഛന്റെ ഏറ്റവും നല്ലതും മോശവുമായ സ്വഭാവമെന്നാണ് ധ്യാൻ മറുപടി നൽകിയത്. പേഴ്സണലി വരുമ്പോൾ പലർക്കും അത് ഫീലാകുവെന്നും എന്നാൽ അതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

അച്ഛൻ പറഞ്ഞതിൽ തനിക്ക് ഏറ്റവും വിഷമം വന്ന പരാമർഷം താനൊരിക്കലും സിനിമയിൽ വരില്ലെന്ന് പറഞ്ഞതായിരുന്നു. അത് തനിക്ക് ഒരുപാട് വിഷമം വന്നിരുന്നു. എന്നാൽ താൻ സിനിമയിലെത്തിയെപ്പോൾ അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകിട്ടുള്ളത് അച്ഛനാണ്. സഹോദരനായ വിനീതിന് പോലും അത്ര പരിഗണന നൽകിട്ടില്ല. അച്ഛനെ പോലെ തന്ന വിനീത് തനിക്ക് സഹോദരനപ്പുറം അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

dhyan sreenivasan words about father character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES