Latest News

ധനുഷ് നായകനായ തമിഴ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ കഥ മോഷ്ടിച്ചത്; തന്റെ 'പട്ടത്തു യാനൈ' എന്ന നോവല്‍ മോഷ്ടിച്ചാണ് ചിത്രമൊരുക്കിയതെന്ന ആരോപണവുമായി എഴുത്തുകാരന്‍ വേല രാമമൂര്‍ത്തി

Malayalilife
 ധനുഷ് നായകനായ തമിഴ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ കഥ മോഷ്ടിച്ചത്; തന്റെ 'പട്ടത്തു യാനൈ' എന്ന നോവല്‍ മോഷ്ടിച്ചാണ് ചിത്രമൊരുക്കിയതെന്ന ആരോപണവുമായി എഴുത്തുകാരന്‍ വേല രാമമൂര്‍ത്തി

നുഷ് നായകനായെത്തിയ ചിത്രം 'ക്യാപ്റ്റന്‍ മില്ലറി' ന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ വേല രാമമൂര്‍ത്തി. തന്റെ 'പട്ടത്തു യാനൈ' എന്ന നോവല്‍ മോഷ്ടിച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് വേല രാമമൂര്‍ത്തി പറയുന്നത്. തെന്നിന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ താന്‍ കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വേല രാമമൂര്‍ത്തി പറയുന്നു.

ക്യാപ്റ്റന്‍ മില്ലറിന്റെ കഥ എന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കേട്ടു. ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയും പിന്നീട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളുടെ കഥയാണ് എന്റെ നോവലിന് അടിസ്ഥാനം. സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ ഞാന്‍ ഈ കഥ രജിസ്റ്റര്‍ ചെയ്തിരുന്നു.

പക്ഷേ, അവരത് അല്പം തിരുത്തോടെ 'ക്യാപ്റ്റന്‍ മില്ലര്‍' ആക്കിയെന്നാണ് തോന്നുന്നത്. അവര്‍ക്ക് എന്റെ അനുവാദം ചോദിച്ച് സിനിമയെടുക്കാമായിരുന്നു,' വേല രാമമൂര്‍ത്തി പറഞ്ഞു. സിനിമാ വ്യവസായത്തില്‍ മോഷണം പതിവായി നടക്കുന്നുണ്ടെന്നും അത് ഒരു സൃഷ്ടാവെന്ന നിലയില്‍ വേദനിപ്പിക്കുന്നു.'' എന്നാണ് വേല രാമമൂര്‍ത്തി പറയുന്നത്.

അരുണ്‍ മതേശ്വരന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അരുണ്‍ മതേശ്വരനും മദന്‍ കാര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിയിരിക്കുന്നത്.

dhanushs captain miller

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES