Latest News

അരവിന്ദ് സ്വാമി എന്റെ മകനാണ്, ജനിച്ചയുടനെ ദത്ത് കൊടുത്തു'; വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍

Malayalilife
അരവിന്ദ് സ്വാമി എന്റെ മകനാണ്, ജനിച്ചയുടനെ ദത്ത് കൊടുത്തു'; വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍

ണി രത്നത്തിന്റെ ബോംബൈ, റോജ എന്നെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയ താരമാണ് അരവിന്ദ് സ്വാമി. പിന്നീട് സിനിമയില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ഇടവേളയെടുത്തിരുന്ന താരം തനി ഒരുവന്‍ എന്ന സിനിമയിലൂടെ പ്രതി നായകനായി വന്ന് തന്റെ തിരിച്ചുവരവും ഗംഭീരമാക്കിയിരുന്നു.

ദളപതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമി, ആ സമയത്ത് 'മെട്ടിഒലി' എന്ന സീരിയല്‍ താരം ഡല്‍ഹി കുമാര്‍ തന്റെ പിതാവാണെന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാല്‍  പിന്നീട് അച്ഛനെ കുറിച്ച് യാതൊരു പരാമര്‍ശവും  എവിടെയും  താരം നടത്തിയിരുന്നില്ല. ഇപ്പോഴിതാ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍. 'മെട്ടിഒലി' എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാണ് ഡല്‍ഹി കുമാര്‍. കൂടാതെ കണ്ണത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, വീരാപ്പ് എന്നീ സിനിമകളിലൂടെ  തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ പരിചിതനാണ് ഡല്‍ഹി കുമാര്‍ . ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി തന്റെ മകനാണെന്ന്  താരത്തിന്റെ വെളിപ്പെടുത്തല്‍.

ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്തെടുക്കുകയാണ് ഉണ്ടായത്, പിന്നീട് സ്വാഭാവികമായും അവന്‍ ആ കുടുംബവുമായി അറ്റാച്ച്ഡ് ആയി, കുടുംബത്തില്‍  എന്തെങ്കിലും പരിപാടി ഉണ്ടെങ്കില്‍ മാത്രമേ വരാറൊളളൂ, വന്നാലും പെട്ടെന്ന് തന്നെ തിരികെ പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പിന്നീട് ആ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.'' താരം പറഞ്ഞു.

അരവിന്ദ് സ്വാമിയുമായി ഇനിയൊരു സിനിമ ചെയ്യാന്‍ എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍, എതിര്‍പ്പൊന്നുമില്ല, കഥയും സാഹചര്യവും ഒത്തുവന്നാല്‍ ചെയ്യും എന്നായിരുന്നു മറുപടി. എന്നാല്‍ വിക്കിപീഡിയയില്‍  അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത്  വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമായ വി. ഡി സ്വാമി എന്ന പേരാണുള്ളത്.           

delhi kumar says about arvind swami

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക