Latest News

അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ടിയോന്‍; രോമാഞ്ചത്തില്‍ നഴ്‌സായ നയനയുടെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ; ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ടിയോന്‍; രോമാഞ്ചത്തില്‍ നഴ്‌സായ നയനയുടെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

മീപകാലത്ത് തിയേറ്ററില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് രോമാഞ്ചം. ഹൊറര്‍- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളില്‍ തീര്‍ത്ത ചിരിമേളം ചെറുതല്ല. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്നും 62 കോടി രൂപയോളം കളക്റ്റ് ചെയ്തിരുന്നു.

ചിത്രം ജനപ്രീതി നേടിയതിനൊപ്പം, ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ അഭിനേതാക്കളും പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ദീപിക ദാസും ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ചിത്രം തുടങ്ങുന്നതു തന്നെ ദീപികയും സൗബിനും ഒന്നിച്ചുള്ള ആശുപത്രി സീനില്‍ നിന്നാണ്. സൗബിനെ നോക്കുന്ന നഴ്‌സിന്റെ വേഷത്തിലാണ് ദീപിക ചിത്രത്തില്‍ അഭിനയിച്ചത്. 

ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി എത്തിയ ആളെ പരിചയപ്പെടുത്തുകയാണ് ദീപിക ഇപ്പോള്‍. ദീപികയുടെ ഭര്‍ത്താവും അധ്യാപകനുമായ ശ്രീനാഥ് ആയിരുന്നു ആ ജൂനിയര്‍ ഡോക്ടര്‍. ആദ്യ സിനിമയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സ്‌ക്രീനിലെത്തിയ സന്തോഷത്തിലാണ് ദീപിക.

ദീപികയുടെ ഭര്‍ത്താവും അധ്യാപകനുമാണ് ശ്രീനാഥ് ആയിരുന്നു ആ ജൂനിയര്‍ ഡോക്ടര്‍. ആദ്യ സിനിമയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സ്‌ക്രീനിലെത്തിയ സന്തോഷത്തിലാണ് ദീപിക. ''അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ.''

''ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ട്യോനാണ്..'' എന്ന കുറിപ്പോടെയാണ് നയന രോമാഞ്ചത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

തളത്തില്‍ ദിനേശന്‍ മീഡിയയുടെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ദീപിക ആദ്യം ശ്രദ്ധ നേടുന്നത്. പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും ദീപിക ജോലി ചെയ്തിട്ടുണ്ട്.


 

Read more topics: # രോമാഞ്ചം.
deepika das post about nayana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES