Latest News

നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനും ഒന്നിക്കുന്ന ഡിയര്‍ വാപ്പി; ലാല്‍ വാപ്പിയായി എത്തുന്ന ടീസര്‍ കാണാം

Malayalilife
നിരഞ്ജ് മണിയന്‍പിള്ള രാജുവും അനഘ നാരായണനും ഒന്നിക്കുന്ന ഡിയര്‍ വാപ്പി; ലാല്‍ വാപ്പിയായി എത്തുന്ന ടീസര്‍ കാണാം

രുപാട് ആഗ്രഹങ്ങളുള്ള ടെയ്‌ലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിനയുടെയും ജീവിതയാത്രയുമായി എത്തുന്ന ഡിയര്‍ വാപ്പിയുടെ ടീസര്‍ പുറത്ത്.ലാല്‍, അനഘ നാരായണന്‍ എന്നിവര്‍ ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നു. നിരഞ്ജ് മണിയന്‍പിള്ള രാജു ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. മുത്തയ്യ മുരളിയാണ് നിര്‍മാണം. പാണ്ടികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.കൈലാസ് മേനോന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ബി .കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. പി.ആര്‍. ഒ ആതിര ദില്‍ജിത്.

dear vaappi teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES