എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയാണ് 'ക്ലാസ്സ് ഓഫ് എയിറ്റീസ്'. സിനിമ തിരക്കുകളെല്ലാം മാറ്റി വെച്ച് പലപ്പോഴും ഇവര്‍ ഒത്തുകൂടാറുണ്ട്.ഇപ്പോളിതാ വീണ്ടും ഒത്തുചേര്‍ന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സുഹാസിനി. റഹ്മാന്, സരിത, ഖുശ്ബു, രാധിക ശരത് കുമാര്‍, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരെയും സുഹാസിനിയ്ക്ക് ഒപ്പം കാണാം.
തിരക്കുകള്‍ക്കിടയിലും ഒത്തുച്ചേരാനും സ്നേഹം പങ്കുവയ്ക്കാനും മറക്കാത്ത, സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു കൂട്ടായ്മയാണ് 'ക്ലാസ്സ് ഓഫ് എയിറ്റീസ്. ഇടയ്ക്കിടയ്ക്ക് ഗെറ്റ് റ്റുഗദറുകള്‍ സംഘടിപ്പിക്കാനും ഒത്തുകൂടാനുമൊക്കെ ഈ താരങ്ങള്‍ സമയം കണ്ടെത്തുക പതിവാണ്.
2009 ല്‍ സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീയൂണിയന് ആരംഭിച്ചത്. 'ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തു കൂടിയ യോഗത്തില്‍ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി'യെന്ന്സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു.
കൂട്ടായ്മ സംഘടിപ്പിക്കാന്‍ സുഹാസിനിയും ലിസിയും മുന്‍കൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാര്‍ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളര്‍ന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ദി ക്ലാസ് ഓഫ് എയിറ്റിസ്എന്ന് പേരുള്ള സംഘത്തില്‍ അക്കാലത്തു തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികാനായകന്മാര് എല്ലാവരും ഉണ്ട്.