Latest News

ക്യാഷ് നോക്കിയില്ല പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ ഫെറാറി കാറിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി

Malayalilife
 ക്യാഷ് നോക്കിയില്ല പുതിയത് തന്നെയിങ്ങ് മേടിച്ചു; പുത്തൻ ഫെറാറി കാറിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി

ലയാള സിനിമ പ്രേമികളുടെ പ്രിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ കുഞ്ഞി പത്തുവായി എത്തിയ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. തുടർന്ന് നിരവധി സിനിമയായിരുന്നു മലയാളികളുടെ പ്രിയ  മീനുട്ടിയെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ  മീനാക്ഷി പുത്തൻ ഫെറാറി കാറിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.

മീനാക്ഷി അനൂപ് മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ്. എന്നാൽ ഇപ്പോൾ മീനാക്ഷി  അവതാരകയായും തിളങ്ങുകയാണ്. ഇതിനോടകം തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം മീനാക്ഷിക്ക് ലഭിച്ചിരുന്നു.  മലയാളികളുടെ ഈ കുട്ടി താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ക്ഷണനേരംകൊണ്ടാണ് വൈറലായി മാറിയത്.ക്യാഷ് നോക്കിയില്ല പുതിയത് തന്നെയിങ്ങ് മേടിച്ചു എന്ന ക്യാപ്‌ഷൻ നൽകിയാണ് മീനാക്ഷി സോഷ്യൽ മീഡിയ വഴി ചിത്രം പങ്കുവെച്ചത്. 

അച്ഛൻ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ ? അല്ലേ മീനാക്ഷി , എന്ന ഒരു കമന്റിന് പുതിയത് മേടിച്ചെന്നല്ലേ പറഞ്ഞുള്ളൂ. ഞാനാണെന്ന് പറഞ്ഞില്ലല്ലോ.. ഇത് മോൺസൺ മാവുങ്കൽ അങ്കിളിന്റെയാ എന്നാണ് മറുപടി നൽകിയത്. ഏത് കാറാണെന്ന ചോദ്യത്തിന് ഫെറാറി എന്നും മറുപടി നൽകിയിട്ടുണ്ട്.


 

child artist meenakshi share the new car pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES