Latest News

തമിഴില്‍ ആണേല്‍ ഞങ്ങള്‍ കുറച്ചു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് മാഡം എന്ന് പറയും; അങ്ങിനെ ഉള്ള ആള്‍ അല്ല എന്ന് പറഞ്ഞാല്‍ അത് അവിടെ തീരും; പക്ഷെ കേരളത്തില്‍ പടത്തിനു വേണ്ടി വിളിച്ചിട്ട് വെറുതെ നമ്മളെ ശല്യം ചെയ്യും;കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്  നടി ചാര്‍മ്മിളയുടെ വാക്കുകള്‍

Malayalilife
 തമിഴില്‍ ആണേല്‍ ഞങ്ങള്‍ കുറച്ചു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് മാഡം എന്ന് പറയും; അങ്ങിനെ ഉള്ള ആള്‍ അല്ല എന്ന് പറഞ്ഞാല്‍ അത് അവിടെ തീരും; പക്ഷെ കേരളത്തില്‍ പടത്തിനു വേണ്ടി വിളിച്ചിട്ട് വെറുതെ നമ്മളെ ശല്യം ചെയ്യും;കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച്  നടി ചാര്‍മ്മിളയുടെ വാക്കുകള്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാരില്‍ മുന്‍പന്തിയില്‍ ആയിരുന്നു നടി ചാര്‍മ്മിള. മലയാളത്തിലെയും തമിഴിലെയും മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച ചാര്‍മ്മിള വിവാഹത്തിന് ശേഷം നടി അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതോടേ രണ്ടാമതും വിവാഹം കഴിച്ചു. അതും പരാജയപ്പെട്ടതോടെ മകനൊപ്പം കഴിയുകയാണ താരം.

അടുത്തിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചാര്മിള തുറന്നു പറഞ്ഞിരുന്നു. ചാര്മിളയുടെ തുറന്നു പറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിലും ഈ അഡ്ജസ്റ്റ്മെന്റ് ഉണ്ട്. കുടുംബത്തെ കുറിച്ച് ആലോചിച്ചു പലരും അതിനു തയ്യാറാവുകയും ചെയ്യും. പക്ഷെ നാളെ ഈ കുടുംബത്തിനും കുട്ടികള്‍ക്കും ഇതൊരു ബാധ്യത ആവും എന്ന് അവര്‍ ആലോചിക്കുന്നില്ല.

മാനേജേഴ്സിനെ വച്ചാണ് ഇവര്‍ ഇതൊക്കെ ഇപ്പോള്‍ ചോദിക്കുന്നത്. തമിഴില്‍ ആണേല്‍ കുറച്ചുകൂടി എളുപ്പമാണ് യെസ് ഓര്‍ നോ പറഞ്ഞാല്‍ മതി. ഞങ്ങള്‍ കുറച്ചു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് മാഡം എന്ന് പറയും, ഞാന്‍ അങ്ങിനെ ഉള്ള ആള്‍ അല്ല എന്ന് പറഞ്ഞാല്‍ അത് അവിടെ തീരും. പക്ഷെ കേരളത്തില്‍ അങ്ങിനെ അല്ല. പടത്തിനു വേണ്ടി വിളിച്ചിട്ട് വെറുതെ നമ്മളെ ശല്യം ചെയ്യും. രാത്രിയൊക്കെ കതകില്‍ വന്നു മുട്ടി ഇറിറ്റേറ്റ് ചെയ്യും. ഇത് ആദ്യമേ പറഞ്ഞിരുന്നത് നമ്മള്‍ വരില്ലല്ലോ. അങ്ങിനെ ഉള്ളപ്പോള്‍ ഒന്നും മിണ്ടാതെ ഇറങ്ങി വരണം അവിടെ നിന്നും.

അതിന്റെ പേരില്‍ പിന്നെ ഉണ്ടാകുന്ന ചീത്തപ്പേരുകളെ കുറിച്ച് ആലോചിക്കുകയെ ചെയ്യരുത്. കോഴിക്കോട് നിന്നും ഒരിക്കല്‍ അങ്ങിനെ ഞാന്‍ പടം പാതി വഴിയില്‍ നിര്‍ത്തി ഫ്‌ലൈറ്റ് പിടിച്ചു വന്നിട്ടുണ്ട്. മൂന്നു ചെറുപ്പക്കാര്‍ ആയിരുന്നു, അഡ്വാന്‍സ് ഒക്കെ തന്നിട്ട് ചേച്ചി വന്നു അഭിനയിക്കണം എന്നൊക്കെ പറഞ്ഞത്. ഷൂട്ട് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മേക്കപ്പ് അസിസ്റ്റന്റിനെ അവര്‍ ഫോണ്‍ ചെയ്തു താഴേക്ക് വരാന്‍ പറഞ്ഞു. അവന്‍ ചെന്നപ്പോള്‍ അവനു അന്‍പതിനായിരം രൂപ കൊടുത്തിട്ട് സിനിമയ്ക്ക് പോയിട്ട് വരാന്‍ പറഞ്ഞു. അവന്‍ എന്നെ ഫോണ്‍ ചെയ്ത് കാര്യം പറഞ്ഞു.

ഞാന്‍ അവരേം കൂട്ടി റൂമിലേക്ക് വരാന്‍ അവനോടു പറഞ്ഞു. അവരോട് ഞാന്‍ എന്റെ അഭിനയം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലേ, എന്റെ അസിസ്റ്റന്റിനു പൈസ ഒക്കെ കൊടുത്തല്ലോ, എനിക്ക് തന്നില്ലല്ലോ എന്ന് പറഞ്ഞു. അപ്പൊ അവര്‍ എന്നോട് ഞങ്ങള്‍ മൂന്നു പേരില്‍ ഒരാളെ നിങ്ങള്‍ ചൂസ് ചെയ്‌തോളു എന്ന് പറഞ്ഞു. അവര്‍ എനിക്ക് ചോയ്സ് തന്നതാണ് അതില്‍ ഒരുത്തനെ ഞാന്‍ ചൂസ് ചെയ്തു അഡ്ജസ്റ്റ് ചെയ്യണം എന്ന്. ചേച്ചി എന്ന് വിളിച്ചോണ്ടിരുന്നവന്മാരാണ് ഇങ്ങിനെ വന്നു നിന്ന് മുഖത്ത് നോക്കി പറയുന്നത്. അതില്‍ ഒരാളുടെ കൂടെ പോയെ പറ്റു, അത് അവരുടെ ജീവിതാഭിലാഷം ആണെന്ന് ഒക്കെ പറഞ്ഞു.

കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ എന്റെ മോനും നിന്റെയൊക്കെ പ്രായം ആവും. നീയൊക്കെ എന്നെ അമ്മേ എന്നാണ് ശരിക്കും വിളിക്കേണ്ടത് പോലും എന്ന് ഞാന്‍ പറഞ്ഞു. ഇന്ററസ്റ്റ് ഇല്ലെങ്കില്‍ ഗെറ്റ് ഔട്ട് എന്നാണ് അവര്‍ പറഞ്ഞത്. ഒരു 24 അല്ലെങ്കില്‍ 25 വയസ്സ് പ്രായം ഉള്ള മൂന്നു ചെറിയ പിള്ളേര്‍ ആണ്. അവന്മാരാണ് അതിന്റെ പ്രൊഡ്യൂസഴ്‌സ്. ഹീറോയിന്റെ അമ്മ വേഷത്തിലേക്ക് വിളിച്ചു വരുത്തിയത് ആണ് എന്നെ അവന്മാര്‍ അവിടേക്ക്. എനിക്ക് കൊച്ചിയില്‍ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഞാന്‍ അവരെ വിളിച്ചു പറഞ്ഞു ടിക്കറ്റ് എടുത്ത് തിരിച്ച് ചെന്നൈയ്ക്ക് പോയി അപ്പോള്‍ തന്നെ.
 

Read more topics: # ചാര്‍മ്മിള
charmila open ups about Casting cauch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES