Latest News

ഡാം പരിസരത്ത് അശ്ലീല വീഡിയോ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു; പൂനം പാണ്ഡേയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ കുറ്റപ്പത്രം സമര്‍പ്പിച്ച് ഗോവ പോലീസ്

Malayalilife
 ഡാം പരിസരത്ത് അശ്ലീല വീഡിയോ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു; പൂനം പാണ്ഡേയ്ക്കും മുന്‍ ഭര്‍ത്താവിനും എതിരെ കുറ്റപ്പത്രം സമര്‍പ്പിച്ച് ഗോവ പോലീസ്

ഗോവയിലെ കാനക്കോണയില്‍ ഡാം പരിസരത്ത് അശ്ലീല വീഡിയോ നിര്‍മ്മിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മോഡലും നടിയുമായ പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം അഹ്മദ് ബോംബെയ്ക്കും എതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കാനക്കോണ ഒന്നാംക്‌ളാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പൊതുജനങ്ങള്‍ക്ക് ശല്യവുമായെന്ന് കുറ്റപത്രത്തിലുണ്ട്. പൊതുസ്ഥലത്ത് സഭ്യമല്ലാത്ത തരത്തില്‍ നൃത്തവും അഭിനയവും അടങ്ങിയ വീഡിയോ പൂനം പാണ്ഡെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഷെയര്‍ ചെയ്തത്.

ജലവിഭവ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പൂനത്തിനും മുന്‍ ഭര്‍ത്താവ് സാം ബോംബെയ്ക്കുെതിരെ കാനക്കോണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചപോലി അണക്കെട്ട് പരിസരത്താണ് നടി അശ്‌ളീല വീഡിയോ ചിത്രീകരിച്ചത്. 

കേസില്‍ 39 സാക്ഷികളുടെ മൊഴിയെടുത്തു. 2020 നവംബറില്‍ നടന്ന സംഭവത്തില്‍ പൂനത്തിനെയും സാമിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 447, 292,293,294 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. ക്രിമിനല്‍ അതിക്രമം, അസഭ്യത, പൊതുയിടത്ത് അശ്‌ളീലചുവയുളള പാട്ട് പാടുകയോ ചൊല്ലുകയോ ചെയ്യുക, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുക എന്നീ വകുപ്പനുസരിച്ചായിരുന്നു കേസ്.

Read more topics: # പൂനം പാണ്ഡെ
charge sheet against poonam pandey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES