ഹിമ ശങ്കരി നായികായി എത്തുന്ന ചാപ്പ കുത്ത് 'ഇന്നു മുതല്‍ പ്രദര്‍ശനത്തിന്;  ഗായത്രി സുരേഷ് നായികയായി എത്തുന്ന ബദലും തിയേറ്ററുകളില്‍

Malayalilife
ഹിമ ശങ്കരി നായികായി എത്തുന്ന ചാപ്പ കുത്ത് 'ഇന്നു മുതല്‍ പ്രദര്‍ശനത്തിന്;  ഗായത്രി സുരേഷ് നായികയായി എത്തുന്ന ബദലും തിയേറ്ററുകളില്‍

ബിഗ് ബോസ് താരവും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടന്‍ ലോകേഷ് എന്നിവരെപ്രധാന കഥാപാത്രങ്ങളാക്കിനവാഗതരായ അജേഷ് സുധാകരന്‍,മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചാപ്പ കുത്ത് ' ഇന്നു മുതല്‍പ്രദര്‍ശനത്തിനെത്തുന്നു.

സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍,അപൂര്‍വ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
ടോം സ്‌ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.ജെ എസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോളി ഷിബു   നിര്‍മ്മിച്ച 'ചാപ്പ കുത്ത് ' ഇതിനകം നാല്പതോളം ദേശീയ അന്തര്‍ ദേശീയ  മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.വിനോദ് കെ ശരവണ്‍, പാണ്ഡ്യന്‍ കുപ്പന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഷിബു കല്ലാര്‍,നന്ദു ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് 
 ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാര്‍ സംഗീതം പകരുന്നു.കെ എസ് ചിത്ര,ഉണ്ണി മേനോന്‍,
മധു ബാലകൃഷ്ണന്‍,ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍.ഷിബു കല്ലാര്‍ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോ പ്രൊഡ്യൂസര്‍-ഗായത്രി എസ്,ആവണി എസ് യാദവ്,എഡിറ്റിംഗ്-വി എസ് വിശാല്‍,സുനില്‍ എം കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വെങ്കിട് മാണിക്യം,പ്രൊഡക്ഷന്‍ മാനേജര്‍-ജോളി ഷിബു,
കല-ആചാരി ഗോവിന്ദ്, കോസ്റ്റ്യൂംസ്-സക്കീര്‍,സ്റ്റില്‍സ്-ജയന്‍ ഡി ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍ ശ്രീന മോഹനന്‍, അനൂപ് കൊച്ചിന്‍,സൗണ്ട് ഡിസൈന്‍-സോണി ജെയിംസ്,ഡി ഐ-പ്രൊമോ വര്‍ക്ക്‌സ് ചെന്നൈ,പോസ്റ്റര്‍ ഡിസൈന്‍-മനോജ് മാണി,വിതരണം-വൈഡ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സ്,പി ആര്‍ ഒ-എ എസ് ദിനേശ്

ബദല്‍ 'ഇന്നു മുതല്‍.

ഗായത്രി സുരേഷ്,ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ബദല്‍'(ദി മാനിഫെസ്റ്റോ) ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോയ് മാത്യു,സലിം കുമാര്‍,സംവിധായകന്‍ പ്രിയനന്ദനന്‍,സന്തോഷ് കീഴാറ്റൂര്‍,സിദ്ധാര്‍ത്ഥ് മേനോന്‍,അനീഷ് ജി മേനോന്‍,അനൂപ് അരവിന്ദ്,ഐ എം വിജയന്‍ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.

ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യര്‍ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിര്‍വ്വഹിക്കുന്നു.വനമേഖലകളില്‍ വളര്‍ന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പംഅധികാര വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവല്‍ക്കരിക്കുന്നു.
 റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോക്ടര്‍ മധു വാസുദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങള്‍-മുരുകേശന്‍ പാടവയല്‍.
എക്‌സിക്യൂട്ടിവ്
പ്രൊഡ്യൂസേഴ്‌സ്-കെ ടി കൃഷ്ണകുമാര്‍,പി ആര്‍ സുരേഷ്,
എഡിറ്റര്‍-ഡോണ്‍ മാക്‌സ്,എം ആര്‍ വിപിന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,
കലാ സംവിധാനം-
അജയന്‍ ചാലിശ്ശേരി,
മേക്കപ്പ്-റോണി വൈറ്റ് ഫെദര്‍,വസ്ത്രാലകാരം-കുമാര്‍ എടപ്പാള്‍,
പ്രൊഡക്ഷന്‍ ഡിസൈന്‍-ഷജിത്ത് തിക്കോടി,ഹരി കണ്ണൂര്‍,
ആക്ഷന്‍-മാഫിയ ശശി, ജാക്കി ജോണ്‍സണ്‍,
സൗണ്ട് ഡിസൈന്‍- ജോമി ജോസഫ്, രാജേഷ് എം പി,
സൗണ്ട് മിക്‌സിംങ്ങ്- സനല്‍ മാത്യു,
വിഎഫ്എക്‌സ്-കാളി രാജ് ചെന്നൈ,
സ്റ്റില്‍സ്-സമ്പത്ത് നാരയണന്‍,ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍,
സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി,
പി ആര്‍ ഒ-എ എസ് ദിനേശ്.

chappakooth and badal release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES