Latest News

'ബ്രോ ഡാഡി' തെലുങ്ക് റീമേക്ക് മാറ്റങ്ങളോടെ; അച്ഛന്‍ മകന്‍ കോംബോയ്ക്ക് പകരം സഹോദരങ്ങളായി ചിരഞ്ജീവിയും ഷര്‍വാനന്ദും;മീനയുടെ വേഷത്തില്‍ തൃഷ

Malayalilife
 'ബ്രോ ഡാഡി' തെലുങ്ക് റീമേക്ക് മാറ്റങ്ങളോടെ; അച്ഛന്‍ മകന്‍ കോംബോയ്ക്ക് പകരം സഹോദരങ്ങളായി ചിരഞ്ജീവിയും ഷര്‍വാനന്ദും;മീനയുടെ വേഷത്തില്‍ തൃഷ

മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ബ്രോ ഡാഡി തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു. ചിരഞ്ജീവിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്. എന്നാല്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. മലയാളം ബ്രോ ഡാഡി പോലെ അച്ഛന്‍-മകന്‍ കോംബോ ആകില്ല, പകരം സഹോദരങ്ങളായാണ് ചിരഞ്ജീവിയും ഷര്‍വാനന്ദും എത്തുന്നത് എന്നാണ് വിവരം. ചിരഞ്ജീവി തന്നൊണ് ഈ മാറ്റം കൊണ്ടുവന്നത്.

ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രമൊരുക്കുക. മീനയുടെ വേഷത്തില്‍ തൃഷ എത്തുന്നു. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശര്‍വാനന്ദും ശ്രീ ലീലയും അഭിനയിക്കും. സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്റെ നിര്‍മാണം.

ഇതില്‍ അമ്മയും മകനുമായി അഭിനയിക്കുന്ന തൃഷയുടെയും ശര്‍വാനന്ദിന്റെയും പ്രായ വ്യത്യാസം  സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. തൃഷയ്ക്കു നാല്‍പതും ശര്‍വാനന്ദിന് മുപ്പത്തിയൊന്‍പതുമാണ് പ്രായം.

ഇതിനു മുമ്പ് വിജയ്യുടെ കത്തിയും ചിരഞ്ജീവി റീമേക്ക് ചെയ്തിരുന്നു. ഇനി ഇറങ്ങാനിരിക്കുന്ന സിനിമയായ ഭോല ശങ്കര്‍, അജിത് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ്.

Read more topics: # ബ്രോ ഡാഡി
bro daddy IN telugu Remake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES