മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം'. 'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ ഏവരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായിതന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ആയി 'മമ്മൂട്ടി പ്ങ്ക് വച്ച ചിത്രത്തിലെ ഒരു പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണമെഴുതുന്നത.
മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നു എന്നതാണ് ഭ്രമയുഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പുഴുവിന് ശേഷം അത്തരമൊരു വേഷം മമ്മൂട്ടി ചെയ്യുന്നതും ആദ്യമായിട്ടായിരിക്കും. പക്ഷേ ദുര്‍മന്ത്രവാദത്തിന്റെയും പ്രേതങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധക ഗ്രൂപ്പുകളിലുമെല്ലാം ചര്‍ച്ചയാവുന്നത് ഭ്രമയുഗത്തിന്റെ ബജറ്റിനെ കുറിച്ചാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെങ്കിലും വലിയ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഎംഡിബിയാണ് ഭ്രമയുഗത്തിന്റെ ബജറ്റ് പുറത്തുവിട്ടിരിക്കുന്നത്.
25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതൊരു സാധാരണ സിനിമയ്ക്കും മുകളില്‍ വരുന്ന ബജറ്റാണിത്. അതേസമയം നിര്‍മാതാക്കളോ മറ്റ് അണിയറ പ്രവര്‍ത്തകരോ ബജറ്റിന്റെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. പത്ത് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അടക്കം ഭ്രമയുഗം റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ മുന്നൂറില്‍ അധികം തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.