Latest News

റിലിസ് ചെയ്ത് പത്താം ദിവസം 50 കോടി ക്ലബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം; ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ഭ്രമയുഗം ചരിത്രം കുറിക്കുമ്പോള്‍

Malayalilife
റിലിസ് ചെയ്ത് പത്താം ദിവസം 50 കോടി ക്ലബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം; ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ഭ്രമയുഗം ചരിത്രം കുറിക്കുമ്പോള്‍

റിലീസ് ചെയ്ത് പത്താം ദിനം 50 കോടി ക്ലബിലെത്തി മമ്മൂട്ടി ചിത്രം ഭ്രമയുഗം.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്റെ സംവിധാനത്തിനൊപ്പം ടിഡി രാമകൃഷ്?ണന്റെ സംഭാഷണങ്ങളും ശ്രദ്ധേയമായി. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read more topics: # ഭ്രമയുഗം
bramayugam in 50 crore club

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക