56 ദിവസവും വെറ്റില ചവച്ച് വായൊക്കെ പൊട്ടി; സൂത്രധാരനിലെ കഥാപാത്രത്തിന്  തനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നാണ് വിക്കിപീഡിയലടക്കം ഉള്ളത്; കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു; മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്; ബിന്ദു പണിക്കര്‍ക്ക് പറയാനുള്ളത്

Malayalilife
 56 ദിവസവും വെറ്റില ചവച്ച് വായൊക്കെ പൊട്ടി; സൂത്രധാരനിലെ കഥാപാത്രത്തിന്  തനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നാണ് വിക്കിപീഡിയലടക്കം ഉള്ളത്; കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു; മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്; ബിന്ദു പണിക്കര്‍ക്ക് പറയാനുള്ളത്

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്. കോമഡിയിലൂടെയാണ് താരമായതെങ്കിലും ക്യാരക്ടര്‍ റോളുകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബിന്ദു പണിക്കര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ റോഷാക്കിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിന്ദു പണിക്കര്‍.

ബിന്ദു പണിക്കരുടെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായിരുന്നു സൂത്രധാരനിലേത്. ലോഹിതദാസ് ഒരുക്കിയ സിനിമയില്‍ ദേവുമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ചത്. അതുവരെ കണ്ട ബിന്ദു പണിക്കരേ ആയിരുന്നില്ല ചിത്രത്തിലേത്. ഈ കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ബിന്ദു പണിക്കരിപ്പോള്‍.

സൂത്രധാരന്‍ എന്ന  സിനിമയ്ക്കു വേണ്ടി  താരം  എടുത്ത ചലഞ്ചുകളെ കുറിച്ചാണ് ബിന്ദു പണിക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഇത്തരത്തില്‍ ഒരു കഥാപാത്രം വരുന്നുണ്ടെന്ന് ഹനീഫക്ക പറഞ്ഞിരുന്നു. പിന്നീട് ബ്ലെസി ചേട്ടനാണ് വിളിക്കുന്നത്. അന്ന് മകള്‍ ജനിച്ച സമയമായിരുന്നു. തടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം പോകാതിരിക്കാനായി ഇല്ലെന്ന് പറഞ്ഞു. തെങ്കാശിയില്‍ ചെന്നപ്പോള്‍ പത്ത് ദിവസത്തെ താമസമുണ്ടായിരുന്നു. ഈ പത്ത് ദിവസത്തിനുള്ളില്‍ ബിന്ദു മാക്സിമം തടി വച്ചോളൂവെന്ന് പറഞ്ഞു. 

തനിക്കതൊരു വെല്ലുവിളിയായിരുന്നു. നാടന്‍ കഥാപാത്രങ്ങളും കുശുമ്പിയായുമൊക്കെ ചെയ്തിട്ട് ഇതുപോലൊരു കഥാപാത്രം തരുമ്പോള്‍ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിച്ച് കൊടുക്കണമല്ലോ. ഭയങ്കര ടഫായിരുന്നു. വെറ്റിലയൊക്കെ ചവച്ച് നാവൊക്കെ പൊട്ടും. ആ സമയത്ത് കളര്‍ ഉപയോഗിച്ചാല്‍ പോരെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ സമ്മതിച്ചില്ല. 56 ദിവസമുണ്ടായിരുന്നു ഷൂട്ട്. വായയൊക്കെ പൊട്ടി. രാത്രി വന്ന് എണ്ണയൊക്കെ വായില്‍ കൊള്ളുകയായിരുന്നു. ലൊക്കേഷനില്‍ പോലും പലര്‍ക്കും മനസിലായില്ല. ആ സിനിമയില്‍ തനിക്ക് അവാര്‍ഡ് കിട്ടി എന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല. വിക്കിപീഡിയലടക്കം അങ്ങനെയാണുള്ളത്. കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു. അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെന്നും പക്ഷെ മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

അതേസമയം, അമ്മയുടെ അഭിിനയത്തിലെ മികവിനെ പ്രശംസിച്ചു കൊണ്ട് മകള്‍ കല്യാണി പോസ്റ്റ് പങ്കു വച്ചിരുന്നു. കൂടാതെ റോഷാക്ക് സിനിമയുടെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും താരത്തെ പ്രശംസിച്ചത് ഏറെ വാര്‍ത്തയായിരുന്നു.

bindu panickar SAYS about soothrdharan movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES