മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത താരങ്ങള്‍ ഇരുവരും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതും വിരളമാണ്. അത് പോലെ തന്നെയാണ് തങ്ങള്‍ ഒന്നിച്ചുള്ള പുതിയ ചിത്രങ്ങള്‍ ഇരുവരും അപൂര്‍വമായേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളൂ.
ഇപ്പോഴിതാ, പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് സംയുക്തയോടൊപ്പമുള്ള തന്റെ ഒരു മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിജു മേനോന്‍. ഒരു അവധിക്കാല യാത്രയ്ക്കിടെ പകര്‍ത്തിയതാണ് ചിത്രം.ചിത്രം ഇതിനകം ശ്രദ്ധേയമാണ്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.