റോമിയോ സിനിമയുടെ എട്ടാം വര്‍ഷം; നന്ദി എന്റെ ജീവിതത്തിലേക്ക് വന്നതിനു; പ്രണയത്തിന്റെ ഒന്‍പതാം വര്‍ഷം ആഘോഷിച്ച് ഭാവനയും നവീനും

Malayalilife
 റോമിയോ സിനിമയുടെ എട്ടാം വര്‍ഷം; നന്ദി എന്റെ ജീവിതത്തിലേക്ക് വന്നതിനു; പ്രണയത്തിന്റെ ഒന്‍പതാം വര്‍ഷം ആഘോഷിച്ച് ഭാവനയും നവീനും

മ്മള്‍ സിനിമയിലെ പരിമളമായി എത്തി നാലു തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ നടിയാണ് ഭാവന. ആരോടും ഇഷ്ടകേടുകള്‍ തുറന്നുപറയുന്ന മുഖത്ത് നോക്കി വ്യക്തമാക്കി കാര്യങ്ങള്‍ അവതരിപ്പിച്ച ഭാവനയെ ഈ സ്വഭാവം ജീവിതത്തില്‍ പല പരീക്ഷണങ്ങളിലുമെത്തിച്ചിരുന്നു. മറ്റൊരു നടിയും നേരിടാത്ത പ്രശ്‌നങ്ങളാണ് സിനിമാ വ്യക്തി ജീവിതത്തില്‍ ഭാവന നേരിട്ടത്. എങ്കിലും ഭാവനയുടെ കാമുകനും കന്നട പ്രൊഡ്യൂസറും ബിസിനസുകാരനുമായ നവീന്‍ ഭാവനയ്ക്ക് എന്നും താങ്ങായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. അഞ്ചുവര്‍ഷത്തിലധികം പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. ഭാവനയുടെ അച്ഛന്റെ വിയോഗമാണ് കല്യാണം വൈകാന്‍ കാരണമായത്.

റോമിയൊ എന്ന ഭാവനയുടെ കന്നട സിനിമ നിര്‍മ്മിച്ചത് നവീനായിരുന്നു. ലോക്കേഷനിടയിലായിരുന്നു പ്രണയം ഉടലെടുത്തത്. ഇന്ന് റോമിയോയുടെ എട്ടാം വാര്‍ഷികത്തില്‍ തന്റെ ജീവിതത്തിലെ റോമിയോയെ പറ്റി വാചാലയാകുകയാണ് ഭാവന. 'റോമിയോ എന്ന സിനിമയുടെ എട്ടാം വര്‍ഷമാണിന്ന്. നമ്മുടെ ഒമ്പതാം വര്‍ഷവും. ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ തന്നത്. നമ്മള്‍ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു...നിന്നെ എന്നോടൊപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും..നന്ദി...എന്റെ ജീവിതത്തിലേക്ക് വന്നതിന്.. എന്നെ നിനക്കായി കരുതാന്‍ തോന്നിയതിനും...ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം. എന്നാണ് ഭാവന ഇന്ന് കുറിച്ചത്.

'ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. അതാണ് നവീന്‍ എന്നില്‍ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാര്‍ക്കിടയ്ക്കായാലും ഒക്കെ ഉള്ളില്‍ ഒന്നു വച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കാകില്ല. ഒന്നും അറിയാത്തതു പോലെ പെരുമാറുക, പാവത്താനെ പോലെ അഭിനയിക്കുക അതും എനിക്കു പറ്റില്ല. ഒരാള്‍ നമ്മുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് സ് നേഹിക്കുമ്പോഴാണ് ആ ബന്ധത്തിന് ആഴമുണ്ടാകുന്നത്. ഞാന്‍ ട്രാന്‍സ്പാരന്റ് ആണ്. അങ്ങനെതന്നെയാണ് നവീനും. ഇഷ്ടക്കേടുകള്‍ തുറന്നു പറയുമെന്ന് മുമ്പ് ഭാവന വെൡപ്പെടുത്തിയിട്ടുണ്ട്.

നവീന് ചെല്ലക്കുട്ടിയാണ് ഭാവന. ചെല്ലക്കുട്ടിയെന്ന് അര്‍ഥം വരുന്ന ബുജ്ജുവെന്നാണ് ഭാവനയെ നവീന്‍ വിളിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടല്ലാതെ അനാവശ്യമായി ഒരു വാക്ക് പോലും മെസേജ് ആയോ ഫോണിലൊ സംസാരിച്ചില്ലെന്നതാണ് നവീനില്‍ ഭാവന ഇഷ്ടപെട്ട ഒരു കാര്യം. റോമിയോ ഷൂട്ടിങ്ങിനിടയില്‍ നവീനുമായി സംസാരിച്ച ഭാവനയുടെ അമ്മ പറഞ്ഞ വാക്കുകളും നടിയുടെ ജീവിതത്തില്‍ പിന്നീട് സത്യമായി. ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത് എന്നായിരുന്നു അമ്മ പറഞ്ഞത്. അത് പിന്നീട് ഭാവനയുടെ ജീവിതത്തില്‍ സംഭവിച്ചു. ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ടെന്ന് ഭാവന വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം എന്നും ഭാവന പറയുന്നു. ഇന്ന് ഒന്നിച്ചതിന്റെ 9ാം വര്‍ഷം ആഘോഷിക്കുന്ന ഭാവനയ്ക്കും നവീനും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

 

bhavna and naveen celebrates their ninth love anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES