Latest News

ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരന്‍ സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; നടി 'ദ ഡോര്‍' എന്ന ചിത്രത്തിലൂടെ തമിഴിലെത്തുന്നത്13 വര്‍ഷത്തിന് ശേഷം;  ആശംസകളുമായി താരങ്ങള്‍

Malayalilife
ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരന്‍ സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; നടി 'ദ ഡോര്‍' എന്ന ചിത്രത്തിലൂടെ തമിഴിലെത്തുന്നത്13 വര്‍ഷത്തിന് ശേഷം;  ആശംസകളുമായി താരങ്ങള്‍

ത്തു വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക്. സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഭര്‍ത്താവ് നവീന്‍ ആണ്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഭാവന ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

 'നമ്മള്‍' എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് എത്തുന്നത്. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് താരം ഈ വര്‍ഷം തിരിച്ചെത്തിയിരുന്നു.ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ തിരിച്ചെത്തിയെങ്കിലും, സിനിമ വിജയിച്ചില്ല. എന്നാല്‍ രണ്ട് മലയാള സിനിമകള്‍ താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. മലയാളത്തിന് ശേഷം തമിഴിലും ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന.

ദ ഡോര്‍' എന്ന സിനിമ നടിയുടെ സഹോദരനായ ജയദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും ഭാവനയും ചേര്‍ന്നാണ് നിര്‍മാണം.
ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. അജിത്തിന് ഒപ്പം നായികയായി എത്തിയ 'അസല്‍' ആയിരുന്നു ഇതിന് മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം.

2010ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. അതേസമയം, ഷാജി കൈലാസിന്റെ 'ഹണ്ട്', ശങ്കര്‍ രാമകൃഷ്ണന്റെ 'റാണി', റഹ്മാന്‍ പ്രോജക്ട് എന്നിവയാണ് ഭാവനയുടെ പുതിയ സിനിമകള്‍. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായിരുന്നു ഭാവനയുടെ സഹോദരന്‍ ജയദേവ്.

 

Read more topics: # ഭാവന
bhavana door first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES