മലയാള സിനിമയിലെ മുന്‍തിര നായികയായി തിളങ്ങുമ്പോഴാണ് തെലുങ്ക് നിര്‍മ്മാതാവ് നവീനുമായിട്ടുള്ള വിവാഹത്തോടെ ഭാവന മലയാളത്തില്‍ നിന്ന് വിട പറയുന്നത്. താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ചത് ഹണി ബി 2, ആദം ജോനാന്‍ എന്നീ ചിത്രങ്ങളിലാണ്. തെലുങ്കിന്റെ മരുമകളായെങ്കിലും മലളാത്തിന്റെ പ്രിയപുത്രിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് പ്രേക്ഷകര്‍. വിജയ് സേതുപതി തൃഷ എന്നിവര്‍ അഭിനയിച്ച് തകര്‍ത്ത 96ന്റെ തെലുങ്ക് പതിപ്പില്‍ താരം നായികയായി എത്തുകയാണ്. ഇപ്പോഴിതാ തന്റെ സഹോദരനെ കുറിച്ച് ഭാവന പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
പിറന്നാള്‍ ദിനത്തിലാണ് ആശംസകള്‍ പങ്കുവച്ച് ഭാവന രംഗത്തെത്തിയത്. സഹോദരന്‍ ജയദേവിനു പിറന്നാള്‍ ആശംസകള്‍? അറിയിച്ചുകൊണ്ടുള്ള ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും കുറിപ്പ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചേട്ടനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഭാവന ചേട്ടനുള്ള ആശംസകള്‍ കുറിച്ചത്.
നിന്നെ പോലൊരു സഹോദരന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചു കൂടി മനോഹരമായൊരു ഒരിടമായി മാറുമായിരുന്നു. പിറന്നാളാശംസകള്‍,'' ഭാവന കുറിക്കുന്നു. #BrotherSisterBond, #MyBrotherIsTheBest തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാല്‍ താരത്തിന്റെ കുറിപ്പിനെ പിന്തുണച്ചും സഹോദരന് ആശംസ നേര്‍ന്നും നിരവധി പേര്‍ എത്തിച്ചേരുകയും ചെയ്തു. ഭാവനയെ മലയാള സിനിമ മസ് ചെയ്യുന്നെന്നും ആരാധകര്‍ പറയുന്നു.