ബോളിവുഡ് നടി ഭാഗ്യശ്രീയുടെ മകനും നടനുമായ അഭിമന്യു ദസ്സാനി നായകനാകുന്ന നികമ്മയുടെ ട്രെയിലര്‍ എത്തി. സബ്ബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ശില്‍പ ഷെട്ടി, അഭിമന്യു സിങ്, സാമിര്‍ സോണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ ട്രെയിലറില്‍ ലോഞ്ചില്‍ ഭാഗ്യശ്രീ വികാരാധീനയായി സംസാരിക്കുകയുണ്ടായി. ഈ സിനിമയ്ക്കായി മകന്‍ അവന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരുന്നുവെന്നും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രം തിയറ്റര്‍ റിലീസിനെത്തുന്നതെന്നും ഭാഗ്യശ്രീ പറഞ്ഞു.
മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തിനു ശേഷം അഭിമന്യു അഭിനയിക്കുന്ന ചിത്രമാണ് നികമ്മ. സോണി പിക്ചേര്‍സ് ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍ ചിത്രം മേനേ പ്യാര്‍ കിയായിലൂടെ നായികയായി എത്തിയ താരമാണ് ഭാഗ്യശ്രീ. ഹിന്ദിക്കു പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലും ഭാഗ്യശ്രീ വിജയനായികയായിരുന്നു.
ഹിമാലയ ദസ്സാനിയാണ് ഭാഗ്യശ്രീയുടെ ഭര്‍ത്താവ്. അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവരാണ് മക്കള്‍