Latest News

വിവാഹശേഷം അതൊന്നുമല്ലാത്ത ലിനുവിനെയാണ് ഞാന്‍ കണ്ടത് ;ഞങ്ങള്‍ അവര്‍ക്ക് അമ്മയെയും അപ്പനേയും കൊടുക്കുകയായിരുന്നു; വിവാഹശേഷമുളള കുടുംബവിശേഷം പങ്കുവച്ച് ഭഗത് മാനുവലും ഷെലിനും

Malayalilife
വിവാഹശേഷം അതൊന്നുമല്ലാത്ത ലിനുവിനെയാണ് ഞാന്‍ കണ്ടത് ;ഞങ്ങള്‍ അവര്‍ക്ക് അമ്മയെയും അപ്പനേയും കൊടുക്കുകയായിരുന്നു; വിവാഹശേഷമുളള കുടുംബവിശേഷം പങ്കുവച്ച് ഭഗത് മാനുവലും ഷെലിനും

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. അവസാനമായി അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ ഹിറ്റായി മുന്നേറുന്നതിനിടയില്‍ ആണ് താരം വീണ്ടും വിവാഹിതനായി എന്ന വാര്‍ത്ത എത്തിയത്. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഓരോ ആണ്‍മക്കള്‍ കൂടിയുണ്ട്.ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ചുളള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഗത് മനസ്സ് തുറന്നത്. ആദ്യവിവാഹത്തില്‍ നിന്നും നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഭഗതിന്റെ ജീവിതത്തിലേക്ക് ഷെലിനും ജോയനും എത്തിയത്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ഭഗത്. ലോക്ഡൗണ്‍  സമയത്ത് താരം മക്കളുമൊത്ത് കൃഷിയിലേക്ക് ഇറങ്ങിയിരുന്നു.  അപ്പന്റെ വിവാഹം കണ്ട മകന്‍ സ്റ്റീവും ജോക്കുട്ടനും നല്ല കൂട്ടുകാരാണ്. ഇവര്‍ ഇരട്ടകളാണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചതെന്ന് ഭഗത് പറയുന്നു.

തങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍ മുതലുളള കാര്യങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ആദ്യം കണ്ടപ്പോള്‍ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ഇച്ച സംസാരിക്കുമെന്നായിരുന്നു കരുതിയത്. ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു ആള്‍. കുറച്ച് സമയമെടുത്താണ് സംസാരിച്ച് തുടങ്ങിയത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തുചാട്ടക്കാരിയാണെന്നുമൊക്കെയായിരുന്നു പറഞ്ഞത്. എന്നാല്‍ വിവാഹ ശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് താന്‍ കണ്ടതെന്നും ഭഗത് പറയുന്നു. രക്ഷിതാക്കാള്‍ വഴിപിരിയുമ്പോള്‍ കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം പോവുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോന്‍ ഇച്ചയ്ക്കൊപ്പം പോന്നതെന്നാണ് താന്‍ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാണ്‍കുട്ടികളുടെ അമ്മയാണ് താനിപ്പോഴെന്ന് ഷെലിന്‍ പറയുന്നു. അമ്മേയെന്ന് വിളിച്ച് പൊന്നൂസ് എപ്പോഴും പിന്നാലെയുണ്ടാവും. അവനിപ്പോള്‍ എല്ലാത്തിനും അമ്മയെ മതിയെന്ന് ഭഗത് പറയുന്നു.  തങ്ങള്‍ ഇരുവരും ഒരുമിക്കുമ്പോള്‍ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാള്‍ കൂടുതല്‍ എല്ലാം ഉള്‍ക്കൊണ്ടത് അവരായിരുന്നു. ലീനുവിനും മകനുള്ളതിനാല്‍ എന്റെ മോന്റെ മനസ്സും തിരിച്ചറിയാന്‍ കഴിയുമെന്ന് അറിയുമായിരുന്നു. ഞാന്‍ ജോക്കൂട്ടനെ സ്നേഹിക്കുന്നതിന്‍രെ ഇരട്ടി അവള്‍ പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എന്‍രെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവര്‍ക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്ന

 രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ് ഞാനിപ്പോള്‍. ജോക്കുട്ടന്‍ അവന്റെ പപ്പയെ കണ്ടിട്ടില്ല. ഇനി മുതല്‍ ഞാനാണ് അവന്റെ പപ്പ. സ്റ്റീവ് അവന്റെ അമ്മയെ കാണാറുണ്ട് ഇപ്പോഴും. ഇപ്പോള്‍ അവരുമായി നല്ല സൗഹൃദമുണ്ട്. അവരുടെ വീട്ടുകാരുമായി നല്ല ബന്ധമുണ്ടെന്നും താരം പറയുന്നു. സ്റ്റീവിനെ കാണണമെന്ന് പറഞ്ഞാല്‍ അവരുടെ വീട്ടിലേക്ക് അയയ്ക്കാറുണ്ട്. അവന്‍ ഇടയ്ക്ക് അവിടെപ്പോയി താമസിക്കാറുണ്ട്. ഒരു വര്‍ഷമാണ് താനും അവന്റെ അമ്മയും ഒരുമിച്ച് കഴിഞ്ഞതെന്നും തനിക്കാരോടും ദേഷ്യമോ പരിഭവമോ ഇല്ലെന്നും ഭഗത് പറയുന്നു. കൂട്ട് വേണമെന്ന് തോന്നി ജീവിതത്തില്‍ മാത്രമല്ല കരിയറിലും ഏറ്റക്കുറച്ചിലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 5 വര്‍ഷമായി തനിച്ചായിരുന്നു. അതേക്കുറിച്ച് ആരേയും അറിയിച്ചിരുന്നില്ല. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു.ഒറ്റയ്ക്കുള്ള ജീവിതയാത്രയിലെപ്പോഴോ ആയിരുന്നു ഒരു കൂട്ടിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയായിരുന്നു രണ്ടാം വിവാഹം. ലീനു വന്നത് ഷെലിനെ ലീനുവെന്നാണ് ഭഗത് വിളിക്കുന്നത്. നാളെയെക്കുറിച്ച് അധികം ആലോചിക്കാതെ ഇന്ന് സന്തോഷത്തോടെ കഴിയുകയെന്ന നിലപാടിലാണ് താനെന്നും ഭഗത് പറയുന്നു. ഇനിയങ്ങോട്ട് തനിക്കൊപ്പം സന്തോഷമായിരിക്കാന്‍ ഒരാള്‍ കൂടിയിരിക്കട്ടെയെന്ന് തോന്നി. അങ്ങനെയാണ് ലീനുവും മകനുമെത്തിയത്.


 

bhagath manuel about his family life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES