സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്.ഇന്‍സ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.
ഇപ്പോളിതാ കുഞ്ഞ് പിറക്കുന്നതിന് മുന്‍പ് എലിസബത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ബേസില്‍ ഇപ്പോള്‍ പങ്കുവച്ചു. വളരെ ക്രിയേറ്റീവായ ചിത്രങ്ങള്‍ എന്നാണ് ആരാധകരുടെ കമന്റ്. ഹോപ് വരുന്നതിന് ഒരാഴ്ച മുന്‍പ് എന്നാണ് ബേസില്‍ നല്‍കിയ അടിക്കുറിപ്പ്.
പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ ക്രിയേറ്റീവായും സിംപിളായുമാണ് ബേസില്‍ എലിസബത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബേസിലിന്റെ സുഹൃത്ത് വലയത്തിലുള്ള രോഹിത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വളരെ വേ?ഗത്തില്‍ വൈറലായി.
നിരവധി പേരാണ് ബേസിലും എലിസബത്തിനും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ബേസില്‍ എത്തിയപ്പോള്‍ അത്യധികം സന്തോഷത്തോടെയാണ് നടനും സംവിധായകനും ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, ഫഹദ് ഫാസില്‍ കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, വിനീത് ശ്രീനിവാസന്‍, ആന്റണി വര്‍ഗീസ്, സിതാര കൃഷ്ണകുമാര്‍ രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്നബെന്‍, ഐമ റോസ്മി, നീരജ് മാധവ് എന്നിവര്‍ ബേസിലിന് ആശംസ അറിയിച്ചിരുന്നു. 2017 ല്‍ ആയിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ ആണ് ബേസില്‍ അഭിനയിച്ച് അവസാന തിയേറ്ററില്‍ എത്തിയ ചിത്രം.