Latest News

ബേസിലിനും മഞ്ജുവിനും വിപിന്‍ ദാസിനും ഒപ്പം അനുരാഗ് കശ്യപ്;  ബേസില്‍ പങ്ക് വച്ച പുതിയ ചിത്രത്തിന് പിന്നാലെ കാരണം തിരഞ്ഞ് സോഷ്യല്‍മീഡിയ

Malayalilife
ബേസിലിനും മഞ്ജുവിനും വിപിന്‍ ദാസിനും ഒപ്പം അനുരാഗ് കശ്യപ്;  ബേസില്‍ പങ്ക് വച്ച പുതിയ ചിത്രത്തിന് പിന്നാലെ കാരണം തിരഞ്ഞ് സോഷ്യല്‍മീഡിയ

ബേസില്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്ക് വച്ച പുതിയ ചിത്രത്തിന് പിന്നാലെ കാരണം തിരയുകയാണ് സോഷ്യല്‍മീഡിയ. നിരവധി പ്രമുഖര്‍ ഒന്നിച്ചെത്തിയ ചിത്രം ആണ് വൈറലാകുന്നത്.സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, നടി മഞ്ജു വാര്യര്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായകന്‍ വിപിന്‍ ദാസ് എന്നിവര്‍ ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. 

ബേസില്‍ ജോസഫ് തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വലുതെന്തോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകള്‍.മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു എന്ന വാര്‍ത്ത കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് പുറത്തു വന്നത്.

ആര്‍ മാധവനൊപ്പം അമേരിക്കി പണ്ഡിത്; എന്ന ചിത്രത്തിലാകും മഞ്ജു അഭിനയിക്കുക. വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയജയജയജയഹേ ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകളും നടന്നിരുന്നു. എന്തായാലും ഇവരെല്ലാം ഒന്നിച്ചുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവോ എന്ന സംശയത്തിലാണ് സിനിമാസ്വാദകര്‍.

ചെന്നൈയില്‍ നടക്കുന്ന മീഡിയ ആന്‍ഡ് എന്റര്‍ടെയിന്റ്‌മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയതാണ് താരങ്ങളെന്നാണ് വ്യക്തമാകുന്നത്. മലയാളി താരങ്ങളായ മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സമ്മിറ്റില്‍ പങ്കെടുത്തത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

basiL joseph manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES